25 April Thursday

കർഷക കൂട്ടക്കുരുതിക്കെതിരെ 
സിഐടിയു സായാഹ്ന ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

തൊടുപുഴയിൽ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി
കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജില്ലയിൽ സിഐടിയു സായാഹ്ന സമരം സംഘടിപ്പിച്ചു. അണക്കരയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. 
   ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ബിസി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് പി എസ് രാജൻ മേരികുളത്ത് പ്രതിഷേധത്തിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി സുമോദ് ജോസഫ് മാട്ടുക്കട്ടയിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ, ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി എന്നിവർ സംസാരിച്ചു.
    കട്ടപ്പന ഏരിയയിൽ പ്രകടനവും യോഗവും നടന്നു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം ജയിംസ്‌ മാമൂട്ടിൽ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ എസ്‌ പാൽരാജ്‌ അധ്യക്ഷനായി. എം സി ബിജു, കെ എ മണി, കെ ടി ദീപു, സി കുമാർ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത് സിഐടിയു ഏരിയ പ്രസിഡന്റ് എം എ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ എം ശശിധരൻ, ധനേഷ്, കെ കെ സജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top