28 March Thursday
രാജാക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറി

പുതിയ ഒപി ബ്ലോക്ക് നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
രാജാക്കാട് 
രാജാക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ ഒപി ബ്ലോക്ക്‌ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ട്‌ 10 ലക്ഷവും 18 ലക്ഷത്തിന്റെ പഞ്ചായത്ത് വിഹിതവും ഉൾപ്പടെ 28 ലക്ഷം ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് പണി കഴിപ്പിച്ചത്. ചടങ്ങിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഇന്ദിര സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സതീശൻ, മെഡിക്കൽ ഓഫീസർ ഡോ. എം എസ് നൗഷാദ്, പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാടൻ, ബിജി സന്തോഷ്, പ്രിൻസ് മാത്യു, ശോഭന രാമൻകുട്ടി, ഗീത പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ആർ സി സുജിത്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top