23 April Tuesday

പൈപ്പിൻചുവട്ടിലെ സമരം ഹിറ്റ്‌; വീട്ടമ്മമാർക്ക്‌ നീതി

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
മറയൂർ
മറയൂർ പഞ്ചായത്തിലെ നാച്ചിവയൽ മേഖലയിൽ പത്തുദിവസമായി കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച്- സ്-ത്രീകൾ നടത്തിയ പൈപ്പിൻചുവട്ടിലെ സമരം ഹിറ്റായി. കാലിക്കുടങ്ങളുമായി നാച്ചിവയൽ കോളനിക്ക്- സമീപത്തുള്ള കോവിൽക്കടവ്‐ ആനക്കാൽപ്പെട്ടി റോഡിൽ കുത്തിയിരുന്നും നിരത്തിയും പ്രതിഷേധിച്ചു. 
  കുടിവെള്ള പദ്ധതിക്കായി ജലനിധി ഉൾപ്പെടെ കോടിക്കണക്കിന് രൂപ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിനിയോഗിച്ചിട്ടും ഒരു പ്രയോജനവും നാച്ചിവയൽ നിവാസികൾക്ക്- ലഭിച്ചില്ല. വീട്ടമ്മമാരുമായി പൊലീസ്- ചർച്ച നടത്തിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. കുടിവെള്ളത്തിനായി നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത്- ഓഫീസിനുമുന്നിൽ സമരം ചെയ്യുമെന്ന് വീട്ടമ്മമാർ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top