29 March Friday
‘ഹര്‍ ഘര്‍ തിരംഗ'

ഓരോ വീട്ടിലും പതാക ക്യാമ്പയിന് ജില്ലയില്‍ വര്‍ണാഭത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

തൊടുപുഴ വടക്കുംമുറിയിൽ കരകുന്നേൽ മുഹമ്മദിന്റെ വീട്ടിൽ ഉമ്മുമ്മയും പേരക്കുട്ടികളും ചേർന്ന് ദേശീയപതാക 
ഉയർത്തുന്നു

ഇടുക്കി
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായ‘ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും പതാക) ക്യാമ്പയിന് ജില്ലയിൽ വർണാഭമായ തുടക്കം. പൈനാവ് കുയിലിമല സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകൾ ത്രിവർണ കൊടി തോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. 
ശനി മുതൽ 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലും  സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കാനായിരുന്നു സർക്കാർ നിർദേശം. 
 കലക്ടർ,  പൊലീസ് മേധാവി എന്നിവരുടെ ക്യാമ്പ്‌   ഹൗസുകൾ, ജില്ല മെഡിക്കൽ ഓഫീസ്, എസ്  പി ഓഫീസ്, സമ്പാദ്യ ഭവൻ ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്,  വനിതാ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ   അതിരാവിലെ  ദേശീയ പതാക പ്രദർശിപ്പിച്ചു. 
ജില്ല മെഡിക്കൽ ഓഫീസിൽ ഡിഎംഒ  ഡോ. ജേക്കബ് വർഗീസ്, മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേശീയ പതാക പ്രദർശനം. ശേഷം പായസ വിതരണവും നടത്തി. 
ഹർ ഘർ തിരംഗ ക്യാമ്പയിൻ ആവേശത്തോടെ സ്വീകരിച്ച ജില്ലയിലെ ജനങ്ങൾ  ജാതി, മത ഭേദമന്യേ വീടുകളിലും ദേശീയ പതാക പ്രദർശിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top