20 April Saturday

സ്വാതന്ത്ര്യസമര പോരാളികളുടെ 
ചിത്രങ്ങളുമായി പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കുമളി ഡിടിപിസി ഹാളിൽ പ്രദർശനം വാഴൂർ സോമൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി
സ്വാതന്ത്ര്യത്തിന്റെ 75 –ാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത ചിത്രപ്രദർശനവുമായി  കെ എ അബ്ദുൾ റസാക്ക് ശ്രദ്ധേയനാകുന്നു. ചിത്രകല അധ്യാപകനും ദേശാഭിമാനി കുമളി ഏരിയലേഖകനുമാണ്. പുതിയ തലമുറയെ സ്വാതന്ത്ര്യസമര പോരാളികളെ പരിചയപ്പെടുത്തുകയാണ് ചിത്രപ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.  ശനി രാവിലെ 10ന് കുമളി ഡിടിപിസി ഹാളിൽ  പ്രദർശനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ചവരെയാണ് പ്രദർശനം. സ്വാതന്ത്ര്യസമരത്തിൽ സുപ്രധാനമായ പങ്കുവഹിച്ച  രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് തുടങ്ങിയ മഹാന്മാരുടെ നീണ്ടനിരയാണുള്ളത്. 300ഓളം സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങൾ  കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വരച്ചിട്ടുണ്ട്. 
ഇന്ത്യയുടെ  മുൻ രാഷ്ട്രപതിമാർ, മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എഴുത്തുകാർ, രക്തസാക്ഷികൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സഹായിച്ച വിദേശികൾ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തമിഴ്നാട്ടിലെ 101 വയസ്സ് പിന്നിട്ട തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശങ്കരയ്യ  തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
 ഉദ്ഘാടനാ യോഗത്തിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ്  ശാന്തി ഷാജിമോൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി കെ ബാബുക്കുട്ടി, ചിത്രകാരൻ  കെ എ അബ്ദുൾ റസാഖ്, സണ്ണി വാവാവം,  ടി ടി തോമസ്, ജോസഫ് ജെ കരൂർ, ബ്രസ്ലി ജോസഫ്, കവിത സമ്പത്ത് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top