20 April Saturday

150 കേന്ദ്രങ്ങളിൽ കർഷകസംഘം ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കട്ടപ്പന
മഹാമാരിയുടെ മറവിൽ ഗാഡ്ഗിൽ റിപ്പോർട്ട് കോടതി വ്യവഹാരത്തിലൂടെ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിൽ 150 കേന്ദ്രങ്ങളിൽ ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ പ്രതിഷേധ ധർണ നടത്തുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കേസിൽ കക്ഷിചേരാനുള്ള എംപിയുടെ നീക്കം ഉപേക്ഷിക്കുക, ഉമ്മൻ സമിതി റിപ്പോർട്ട് തള്ളിക്കളയുക, പട്ടയനടപടികൾ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ പരിസ്ഥിതി‐ കോൺഗ്രസ്‌‐ ബിജെപി കൂട്ടുകെട്ട്  നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ്‌  കർഷകസംഘം പ്രക്ഷോഭത്തിനിറങ്ങുന്നത്.
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അടിമാലിയിലും സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി കരിമണ്ണൂരും കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് തൊടുപുഴയിലും സെക്രട്ടറി എൻ വി ബേബി ചെറുതോണിയിലും സമരം ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എൻ വിജയൻ‐ നെടുങ്കണ്ടം, പി എസ് രാജൻ‐ ഏലപ്പാറ, കെ വി ശശി‐ മൂന്നാർ, വി എൻ മോഹനൻ‐ പൂപ്പാറ, വി വി മത്തായി‐ മൂലമറ്റം, കെ എസ്‌ മോഹനൻ‐ ചക്കുപള്ളം, ആർ തിലകൻ‐ വണ്ടിപ്പെരിയാർ, കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗങ്ങളായ എൻ ശിവരാജൻ‐ കാഞ്ചിയാർ, റോമിയോ സെബാസ്റ്റ്യൻ‐ മുരിക്കാശേരി, പി പി ചന്ദ്രൻ‐ കാഞ്ഞാർ, മുൻ എംപി ജോയ്‌സ്‌ ജോർജ്‌ കട്ടപ്പനയിലും സമരം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കർഷകസംഘം നേതാക്കളായ മാത്യു ജോർജ്‌, സണ്ണി പാറക്കണ്ടം, വി കെ സോമൻ, എസ് ശ്രീധരൻ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top