19 April Friday

4 പേർക്ക്‌ കോവിഡ്‌; രോഗമുക്തിയില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

 തൊടുപുഴ

ജില്ലയിൽ നാലുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌. ആറുദിവസത്തിനിടെ 10 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതിൽ നാലുപേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ജില്ലയിൽ ആർക്കും രോഗമുക്തിയില്ല. നിലവിൽ 118 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളത്‌.
രോഗികൾ 
● കോടിക്കുളം സ്വദേശിയായ 32 കാരനാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 
● ജൂലൈ ഒന്നിന് ഡൽഹിയിൽനിന്ന്‌ എത്തിയ അടിമാലി സ്വദേശിയായ 26 കാരൻ. കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ മുട്ടത്ത്‌ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 
● ജൂൺ 28ന് ദോഹയിൽനിന്ന്‌ എത്തിയ തൊടുപുഴ സ്വദേശിയായ 32 കാരൻ. കൊച്ചിയിൽനിന്ന്‌ സ്വന്തം കാറിൽ‌ തൊടുപുഴയിൽ എത്തി‌. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 
●  നാലിന് ദുബായ്‌യിൽനിന്ന്‌ എത്തിയ ഏലപ്പാറ സ്വദേശിയായ 26 കാരൻ. കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top