26 April Friday

ഡിവൈഎഫ്ഐ 
ജനകീയ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
ചെറുതോണി
പൈനാവ്‌ എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ്‌ രാജേന്ദ്രന്റെ അരുംകൊലയിൽ പ്രതിഷേധിച്ച്‌ ജനകീയ കൂട്ടായ്‌മ. ‘കുഞ്ഞായിരുന്നില്ലേ. കൊന്ന് കളഞ്ഞില്ലേ, കോൺഗ്രസ്‌ ക്രൂരതയ്ക്ക് മാപ്പില്ല, എന്ന മുദ്രാവാക്യവും സന്ദേശവും ഉയർത്തിയാണ്‌  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചെറുതോണിയിൽ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌.  നാനാതുറകളിലുള്ള നിരവധിപേർ പങ്കെടുത്ത പരിപാടി കോൺഗ്രസിന്റെ കഠാര രാഷ്‌ട്രീയം തുറന്നുകാട്ടുന്നതായി. ധീരജിനെ കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ്‌  ഗുണ്ടകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസ്‌  നയത്തിനെതിരെയും പ്രതിഷേധം അലയടിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെയും രക്തസാക്ഷിത്വം വരിച്ച ധീരജിനെ അടക്കം അപമാനിക്കുന്നതിനെതിരെയും  പൊതുസമൂഹം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്‌തു.   മുൻ എം പി അഡ്വ ജോയ്സ് ജോർജ്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്‌  സുധീഷ് അധ്യക്ഷനായി. സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്‌ സതീഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേഷ്കൃഷ്ണൻ , പ്രസിഡന്റ് പി പി സുമേഷ് , ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ , എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌ ശരത്ത്, ജില്ലാ സെക്രട്ടറി തേജസ് , ബി അനൂപ്, ഡിറ്റാജ് ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top