25 April Thursday

കോവിഡ് വാക്സിൻ വിതരണം: ജില്ല സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
ഇടുക്കി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ ജില്ലയിലെത്തി. പ്രത്യേക താപനിലയിൽ ക്രമീകരിച്ച ബോക്‌സുകളിൽ 9240 ഡോസ് വാക്‌സിനാണ് എറണാകുളത്തുനിന്ന്‌ ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കൊണ്ടുവന്നത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ ബുധനാഴ്‌ച രാവിലെ നെടുമ്പാശേരിയിലും തുടർന്ന്‌ എറണാകുളം ജനറൽ ആശുപത്രിയിലെ റീജണൽ വാക്‌സിൻ സ്റ്റോറിലും എത്തിക്കുകയായിരുന്നു. 
 ജില്ലയിലെത്തിച്ച വാക്‌സിൻ ജില്ലാ മെഡിക്കൽ ഓഫീസിലെ വാക്സിൻ സ്റ്റോറിൽ സൂക്ഷിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. വാക്സിൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന് ജില്ലാ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. വാക്സിൻ വിതരണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു. ഇടുക്കി ജില്ലാ ആശുപത്രി(മെഡിക്കൽ കോളേജ്), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച്സി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, മുതലക്കോടം ഹോളി ഫാമിലി ആശുപത്രി, കട്ടപ്പന സെന്റ് ജോൺസ് ആളുപത്രി എന്നിങ്ങനെയാണ് വിതരണകേന്ദ്രങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top