20 April Saturday

മലനാടൻ തനിമയോടെ കുടുംബശ്രീ 
ഉൽപന്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
 ഇടുക്കി
ജില്ലയുടെ തനത്‌ കാർഷിക–-ഭക്ഷ്യ സംസ്‌കാരവും പാരമ്പര്യവും അവതരിപ്പിച്ച്‌ കുടുംബശ്രീ സ്‌റ്റാളുകൾ.  സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ചെറുതോണി വഞ്ചിക്കവല സ്കൂളിൽ   നടക്കുന്ന ഉൽപന്ന പ്രദർശന, വിപണന മേളയിൽ കുടുംബശ്രീ ജില്ലാ മിഷൻ   നേതൃത്വത്തിൽ എട്ടിൽപരം  ഉൽപന്ന  വിപണന സ്റ്റാളുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. 
 ആദിവാസി വിഭാഗങ്ങളുടെ കരവിരുത്‌ പ്രദർശന മേളയിൽകാണാം. ഈറയിലും മുളയിലും തീർത്ത  എണ്ണമറ്റ ഉൽപന്നങ്ങൾക്കുപുറമെ   ചിപ്സ്, അച്ചാർ, ജാം, സ്‌ക്വാഷ്, ഉപ്പേരി വിഭാഗങ്ങൾ,  ചക്കകൊണ്ടുള്ള  വിവിധ ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ സ്‌റ്റാളുകളും ശ്രദ്ധനേടുന്നു. 
 വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ കൂടാതെ  ബാഗ് നെറ്റി, കറിപ്പൊടികൾ, ധാന്യപ്പൊടികൾ, വിവിധ ഇനം വിത്തുകളുടെ യൂണിറ്റ് തുടങ്ങിയവയെല്ലാം മേളയിൽ ഉണ്ട്. ജീവിത ശൈലീ രോഗങ്ങൾ പരിശോധിക്കുന്നതിന്‌  സ്വാന്തനം വളന്റിയർമാരും തയാർ. കാമക്ഷി, പാമ്പാടുംപാറ പഞ്ചായത്തുകളിലെ കുടുംബശ്രീകളുടെ  തുണി കൊണ്ടുള്ള സാനിറ്ററി നപ്കിന് യൂണിറ്റുകൾക്ക്‌ പുറമെ   വാത്തിക്കുടി പഞ്ചായത്തിൽ നിന്നും  പഴങ്ങളുടെ മൂല്യ വർധിത സാധനങ്ങളും വിവിധ ഇനം വിത്തുകളുടെ യൂണിറ്റും  മേളയിലുണ്ട്‌.  രുചിയേറിയതും മായമില്ലാത്തതുമായ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാൻ  കുടുംബശ്രീ ജില്ലാ മിഷന്റെ വിപുലമായ കെയ്‌ഫ്‌ യൂണിറ്റും   സജീവം. 
കുടുബശ്രീ  സ്റ്റാർട്ട്‌ അപ്‌ വില്ലേജ് സംരംഭങ്ങൾ, റീബിൽഡ് കേരളയുടെ വികസന സംരംഭങ്ങൾ എന്നിവയും  മേളയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top