25 April Thursday

പ്രഥമ ഒളിമ്പിക് ഗെയിംസിന് നെടുങ്കണ്ടത്ത് കൊടിയുയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

ജില്ലാ ഒളിമ്പിക് ഗെയിംസ് നെടുങ്കണ്ടത്ത്‌ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

നെടുങ്കണ്ടം 
ജില്ലാ ഒളിമ്പിക് ഗെയിംസ് എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ ഒളിമ്പിക് പതാക ഉയർത്തി. ഘോഷയാത്ര വാഴൂർ സോമൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സ്‌റ്റേഡിയത്തിൽനിന്ന്‌ ഉദ്‌ഘാടനവേദിയിലേക്ക്‌ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് കായികതാരങ്ങളും വിദ്യാർഥികളും കായികപ്രേമികളും പങ്കെടുത്തു. 
    ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം എസ് പവനൻ ആമുഖപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം സുകുമാരൻ, ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി സൈജു ചെറിയാൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി എൻ മോഹനൻ, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രിൻസ് കെ മറ്റം, ജോയിന്റ്‌ സെക്രട്ടറി ശരത് യു നായർ, പഞ്ചായത്ത്‌ സ്ഥിരം സമിതിയംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ, ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം എൻ ഗോപി, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലംഗം ടി എം ജോൺ, അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ്, ഒളിമ്പിക് വേവ് ജില്ലാ കൺവീനർ വിനോദ് വിൻസന്റ്‌, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ സുരേഷ്, വ്യാപാര വ്യവസായ സമിതി സെക്രട്ടറി ധനേഷ് കുമാർ, നെടുങ്കണ്ടം ബിഎഡ് കോളേജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ, ആർആർഎച്ച്എ സെകട്ടറി അനൂപ് ചന്ദ്രൻ, എംഇഎസ് കോളേജ് കായികവിഭാഗം മേധാവി അനൂപ് നസീർ, ഖൊഖൊ അസോസിയേഷൻ സെക്രട്ടറി ഷൈന കെ ജോസ് എന്നിവർ സംസാരിച്ചു. 
    22 കായിക ഇനങ്ങളിലുള്ള ജില്ലാതല മത്സരങ്ങൾ -19ന്‌ തൊടുപുഴയിൽ സമാപിക്കും. ഫെബ്രുവരി -15 മുതൽ 24 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിമിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമംഗങ്ങളെ ഈ മത്സരങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കും.
നീന്തൽമത്സരങ്ങൾ 16ന്
തൊടുപുഴ
ജില്ലാ ഒളിമ്പിക് നീന്തൽ മത്സരങ്ങൾ 16ന് രാവിലെ 10ന്‌ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും. പി ജെ ജോസഫ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ബാബു അധ്യക്ഷനാകും. സീനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും 15ന്‌ വൈകിട്ട്‌ അഞ്ചിനകം പേര്‌ രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ മത്സരത്തിൽനിന്ന്‌ തെരഞ്ഞെടുക്കും. മത്സര നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ബേബി വർഗീസ് അറിയിച്ചു. ഫോൺ: 9447223674.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top