25 April Thursday

28 പേർക്കുകൂടി കോവിഡ്; സമ്പർക്കരോഗികൾ 20

സ്വന്തം ലേഖകന്‍Updated: Saturday Sep 12, 2020
 
തൊടുപുഴ
ജില്ലയിൽ 28 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 39 പേർ കോവിഡ് രോഗമുക്തരായി.
കരിമണ്ണൂർ സ്വദേശിനി(27), പാമ്പാടുംപാറ അന്യാർതൊളു സ്വദേശി(39), പീരുമേട് സ്വദേശിനി(40), വണ്ടിപ്പെരിയാർ സ്വദേശികളായ റസ്‌റ്റോറന്റ്‌ ഉടമയും കുടുംബവും(പുരുഷൻ 37, 64. സ്ത്രീ 18, 48), വണ്ടിപ്പെരിയാർ സ്വദേശിയായ വർക്ക്‌ഷോപ്പ്‌‌ ഉടമ(43) എന്നിവരുടെ രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌.
സമ്പർക്ക രോഗികൾ
അയ്യപ്പൻകോവിൽ സ്വദേശികൾ(29, 34, 36), അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശിനിയായ എട്ടുവയസ്സുകാരി, കരിങ്കുന്നം സ്വദേശിയായ രണ്ടു വയസ്സുകാരൻ, കുമാരമംഗലം സ്വദേശിനികൾ(50, 25), കുമാരമംഗലം സ്വദേശി(33), മൂന്നാർ സ്വദേശിനി(45), മൂന്നാർ സ്വദേശി(71), മുട്ടം തുടങ്ങനാട് സ്വദേശിയായ ആറു വയസ്സുകാരൻ, വണ്ടിപ്പെരിയാർ സ്വദേശി(78).
ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർ 
അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശിയായ ഒമ്പതു വയസ്സുകാരൻ, ചക്കുപള്ളം സ്വദേശിനി(55), ഇടവെട്ടി സ്വദേശി(23), ഏലപ്പാറ സ്വദേശിനി(57), മൂന്നാർ സ്വദേശി(38), പാറത്തോട് സ്വദേശി(45), ഉടുമ്പൻചോല സ്വദേശി(20), വണ്ടിപ്പെരിയാർ സ്വദേശിനി(30). രാജകുമാരിയിൽ ഏഴും വണ്ണപ്പുറത്ത്‌ അഞ്ചും ഉടുമ്പൻചോല, കട്ടപ്പന എന്നിവിടങ്ങളിൽ നാലും അടക്കം 39 പേരാണ്‌ രോഗമുക്തരായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top