19 September Friday
ഒരു ലക്ഷം ലിറ്ററായി കുറച്ചു

തടിയമ്പാട്‌ ചപ്പാത്തിൽനിന്നും വെള്ളമിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
ചെറുതോണി
ചെറുതോണി അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഒരുലക്ഷം ലിറ്ററായി കുറച്ചതോടെ തടിയമ്പാട് ചപ്പാത്തിലെ വെള്ളമിറങ്ങി. ജലപ്രവാഹത്തിൽ ചപ്പാത്തിന്റെ പലഭാഗവും പൊളിഞ്ഞും, വിണ്ടുകീറിയും കുണ്ടുംകുഴിയുമായി. ചില ഭാഗങ്ങൾ ഇടിഞ്ഞ്‌ താഴ്‌ന്നുപോകുകയും ചെയ്തതോടെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. 
   പാലത്തിന്റെ സംരക്ഷണവേലിയും തകർന്നു.  കലക്ടർ ഷീബാ ജോർജ്‌, പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ്‌ പോൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയശേഷമേ ഗതാഗതം ആരംഭിക്കാവു എന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. കാൽനടയാത്രപോലും നിരോധിച്ചതോടെ  പ്രദേശം ഒറ്റപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ ആഭ്യർഥനമാനിച്ച്‌ ചപ്പാത്തിന്റെ ഒരുവശം നന്നാക്കി. വെളളിയാഴ്‌ച ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top