16 April Tuesday
അന്ന്‌ ശുചിത്വത്തിൽ ഒന്നാമത്‌

ഇന്ന്‌ കരുണാപുരം പഞ്ചായത്തിൽ മാലിന്യ കൂമ്പാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
നെടുങ്കണ്ടം
ശുചിത്വ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം നേടിയ കരുണാപുരത്ത്‌ മാലിന്യ സംസ്‌കരണം പാളി. മാലിന്യങ്ങൾ പഞ്ചായത്തിന് സമീപം കുന്നുകൂട്ടി.
  യാത്രക്കാർ ഉൾപ്പെടെ നിരവധിയാളുകൾ വന്നുപോകുന്ന കരുണാപുരം പഞ്ചായത്തിലെ കൂട്ടാർ ടൗണിലാണ്‌ ഈ മാലിന്യകൂമ്പാരം. സമീപത്ത്‌ നിരവധി സ്ഥാപനങ്ങളും വീടുമുണ്ട്‌. മഴ ശക്തി പ്രാപിച്ചതോടെ കൊതുകുകൾ വർധിച്ച്‌ പകർച്ചവ്യധി ഭിഷണിയിലുമാണ്‌. തെരുവുനായകളുടെയും മറ്റ്‌ ഇഴ ജന്തുക്കളുടേയും  താവളമാവുകയാണിവിടം.  
മാലിന്യ സംസ്കരണവും നീക്കവും മികച്ച രീതിയിൽ നടന്ന ഇവിടെ ഭരണ മാറ്റത്തോടെയാണ്‌ എല്ലാം അവതാളത്തിലായത്‌. എൽഡിഎഫ് ഭരണസമിതിയുടെ  മികവിൽ ശുചിത്വ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേടിയിരുന്നു. ഹരിത കർമസേനയെ പ്രയോഗികമായും കാര്യക്ഷമമായും  ഉപയോഗിക്കാനാവുന്നില്ലെന്ന്‌ പരാതിയുണ്ട്‌. നിലവിൽ ശമ്പളം യഥാസമയം നൽകാൻപോലും ഭരണസമിതിക്ക് കഴിയുന്നില്ല. 
 
 മാലിന്യ നിർമാർജനത്തിനായുള്ള ഫണ്ട്‌ എവിടെയെന്നാണ് ജനങ്ങളുടെ ചോദ്യം. യഥാസമയം മാലിന്യശേഖരണം നടത്തി പകർച്ചവ്യാധി ഒഴിവാക്കാൻ ഭരണസമിതി തയ്യാറാകണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top