29 March Friday
പഴയപാലം പൊളിക്കും

വണ്ടിപ്പെരിയാർ സിഎച്ച്സിയിൽ ഇനി വെള്ളം കയറില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
കുമളി
വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളം കയറുന്നതിന് കാരണമായ ഇടുങ്ങിയ പാലം പൊളിച്ചു പണിയാൻ ബ്ലോക്ക് പഞ്ചായത്ത് നടപടി തുടങ്ങി. കമ്യൂണിറ്റി ഹെൽത്ത് സെന്റിലേക്ക് കയറുന്ന പാലമാണ് പൊളിക്കുന്നത്‌. ഉയരം കുറഞ്ഞ പാലമായതിനാൽ മഴക്കാലത്ത്‌ സിഎച്ച്‌സിയിൽ വെള്ളം കയറും. പാലത്തിൽ നിന്നും താഴേക്ക് രണ്ടടി വീതിയിൽ  ബീം നിർമിച്ചിട്ടുണ്ട്. കൂടാതെ താഴ്ഭാഗത്ത് വീതികുറവുമാണ്. ശക്തമായ മഴയിൽ തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളത്തോടൊപ്പം തടിയും പാഴ്‌വസ്‌തുക്കളും പാലത്തിന്റെ താഴെ അടിഞ്ഞ്‌ വെള്ളം കവിഞ്ഞ്‌ ആശുപത്രിയിലേക്ക്‌ എത്തുകയായിരുന്നു. ഇത്‌ ആശുപത്രി പ്രവർത്തനത്തെയും ബാധിച്ചിരുന്നു. 50 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം നൗഷാദ് പറഞ്ഞു. നിലവിലെ പാലം പൊളിച്ച് നടപ്പാലം നിർമിക്കും. മോർച്ചറിയിലേക്കുള്ള പാലം നവീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ഉഷാനന്ദൻ, മൈനർ ഇറിഗേഷൻ അസിസ്‌റ്റന്റ്‌ എൻജിനിയർ അജി എന്നിവർ സ്ഥലം സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top