20 April Saturday
എംവിഐപി കനിയണം

മലങ്കര ടൂറിസം ഹബ് വികസനത്തിന്‌ 98.5 ലക്ഷത്തിന്റെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
മൂലമറ്റം
മലങ്കര ടൂറിസം ഹബ്‌ വികസനത്തിന്‌ 98.5ലക്ഷം രൂപയുടെ പദ്ധതി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച വിശദപദ്ധതിരേഖ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എംവിഐപിക്ക്(ജലവിഭവ വകുപ്പ്‌) കൈമാറി. എംവിഐപിയിൽ നിന്നും അനുമതി ലഭിക്കുന്നതു പ്രകാരം പദ്ധതി നടപ്പാക്കാനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ഡിടിപിസിയുടെ നേതൃത്വത്തിൽ ലഭ്യമാക്കും. 
 ഹബിനുള്ളിൽ കൂടുതൽ സ്ഥലത്തേക്ക് ടൈൽസ് പാകൽ, അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കൽ, ഇരിപ്പിടം സജ്ജമാക്കൽ, റെസ്റ്റിങ്ങ് ഷെഡ്ഡ്, 25 ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള സോളാർ ബോട്ട് എന്നിങ്ങനെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിക്ക് വേണ്ടി നിർമിതികേന്ദ്രമാണ് സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച്‌ പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ സോളാർ ബോട്ടിങ്ങിന് വേണ്ടിയുള്ള പദ്ധതി തയാറാക്കലും നടത്തിപ്പും സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപ്പറേഷനെ(കെഎസ്ഐഎൻസി) ഏൽപ്പിക്കാനാണ് തീരുമാനമെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കാൻ കെഎസ്ഐഎൻസി അധികൃതർ ഏതാനും ആഴ്‌ച മുമ്പ് മലങ്കര ഹബ് സന്ദർശിച്ചിരുന്നു. പദ്ധതി സംബന്ധിച്ച അനുമതി രണ്ടുദിവസത്തിനകം എംവിഐപി അധികൃതരിൽ നിന്ന് ലഭ്യമാകുമെന്നാണ്‌ ടൂറിസം വകുപ്പ് അധികൃതരുടെ പ്രതീക്ഷ.
  എംവിഐപി യിൽ നിന്നുള്ള അനുമതി വൈകുന്തോറും മലങ്കര ടൂറിസം ഹബിന്റെ വികസന പ്രവർത്തികൾ ഇഴയും. എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശമായതിനാൽ അവരുടെ അനുമതിയോടെ മാത്രമേ പ്രവർത്തികൾ നടപ്പാക്കാനാവൂ. 
   എൻട്രൻസ് പ്ലാസ നനഞ്ഞൊലിക്കുന്നത് ഹാബിറ്റാറ്റിന്റെ ഉത്തരവാദിത്തത്തിൽ നവീകരിക്കും. എന്നാൽ മലങ്കര ഹബിന്റെ ജനറൽ കൗൺസിൽ തീരുമാന പ്രകാരം എൻട്രൻസ് പ്ലാസയുടെ ഉൾവശം ഓരോ സെക്ഷനായി തിരിച്ചത് ഒറ്റഹാളാക്കുന്ന ജോലികൾ ഹാബിറ്റാറ്റ് ഏറ്റെടുക്കില്ല എന്നാണ് വിവരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top