18 April Thursday
മാട്ടുപ്പെട്ടി വിളിക്കുന്നു

ആനയെ കാണാം, മഴയും കൊള്ളാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

മാട്ടുപ്പെട്ടി അണക്കെട്ടിന്‌ സമീപം പുൽമേട്ടിൽ എത്തിയ കാട്ടാന

മൂന്നാർ 
വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ എത്തുന്ന സന്ദർശകർക്ക് കൗതുക കാഴ്ചയൊരുക്കി കാട്ടുകൊമ്പൻ. മാട്ടുപ്പെട്ടി അണക്കെട്ടിനോട്‌ ചേർന്ന പുൽമേട്ടിലാണ് കാട്ടാന എത്തിയത്. രാവിലെ വനത്തിൽനിന്നും കുട്ടികൾ ഉൾപ്പെടുന്ന ആനകളുടെ സംഘമാണ് ഇറങ്ങുന്നത്. അണക്കെട്ടിൽ എത്തുന്നമ്പോൾ വെള്ളത്തിലിറങ്ങി കുളി കഴിഞ്ഞതിനുശേഷം മേച്ചിൽ സ്ഥലം തേടിയെത്തുകയാണ് പതിവ്. 
    കുട്ടികളെ സംരക്ഷിച്ച് പിടിയാനകൾ മാറി നിൽക്കുമ്പോൾ കൂട്ടത്തിൽനിന്നും ചില ആനകൾ പുൽമേട്ടിൽ എത്തും. പ്രധാന റോഡിൽനിന്നും ഏതാനും മീറ്റർ അകലെ നിൽക്കുന്ന കാട്ടാനയെ കാണാനും മൊബൈലിൽ ചിത്രം പകർത്തുന്നതിനും സഞ്ചാരികൾ തിരക്ക് കൂട്ടുന്നതും കാണാം. കേരളത്തിൽ ഒന്നിന് തന്നെ സ്കൂൾ തുറന്നെങ്കിലും തമിഴ്നാട്ടിൽ 12 നാണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്‌. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും ആശ്വാസം തേടി നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് തമിഴ്നാട്ടിൽനിന്നും വരുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top