20 April Saturday

അമ്മമാർക്ക് സ്‌നേഹായാനത്തിന്റെ 
താക്കോലുമായി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
ഇടുക്കി
സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി റോഷി അഗസ്‌റ്റിൻ കൈമാറി. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിർധനരായ അമ്മമാർക്ക് വരുമാന മാർഗം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതി. അയ്യപ്പൻകോവിൽ സ്വദേശി കെ സി ആൻസി, രാജപുരം ഭൂമിയാംകണ്ടം സ്വദേശി പൗളി ബെന്നി എന്നീ അമ്മമാരാണ് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ ഉടമസ്ഥരായത്.
55 വയസോ അതിനു താഴയോ പ്രായമുള്ള  ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള  ഭർത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയ ത്രീവീലർ ലൈസൻസുള്ളവരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഓട്ടോറിക്ഷ നൽകുന്നത്. തുടക്കത്തിൽ ഓരോ ജില്ലയിലും രണ്ട് പേർക്കാണ് ഓട്ടോ ലഭിക്കുക. ഏകദേശം 3,50,000 വിലവരുന്ന പിയാജോ ആപേ ഇലക്ട്രിക് എന്ന വാഹനമാണ് ഇവർക്ക് നൽകുന്നത്. ഇരുവരുടെയും വീടുകളിൽ ചാർജിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ എം എം മണി എംഎൽഎ, കലക്ടർ ഷീബാ ജോർജ്, ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് മേധാവി വി ജെ ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top