28 March Thursday
സംയുക്ത സമരസമിതി ജോലി ബഹിഷ്കരിച്ചു

വെെദ്യുതി നിയമ ഭേദഗതിബിൽ: 
ജില്ലയിൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
ഇടുക്കി
വൈദ്യുതി രംഗത്ത്‌ സ്വകാര്യകുത്തകകളുടെ കടന്നുകയറ്റം സുഗമമാക്കുന്നതിന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ വൈദ്യുതി ജീവനക്കാർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും  നടത്തി.  
നാഷണൽ കോ ഓർഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ്(എൻസിസിഒഇഇഇ) നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിലും സമരം നടന്നത്. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളുടേയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത്. 
വൈദ്യുതി നിയമഭേദഗതി 2022 നെതിരെ സംയുക്ത കിസാൻ മോർച്ചയും ഇതോടൊപ്പം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.   തിങ്കൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട്‌ അഞ്ചുവരെ മുഴുവൻ വൈദ്യുതി സെക്‌ഷൻ ഓഫീസുകളുടെയും ഡിവിഷൻ  ഓഫീസുകളുടേയും അടുത്ത കവലകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ നിയമം പിൻവലിക്കുന്നതുവരെ, നാഷണൽ കോർഡിനേഷൻ കമ്മിറ്റി തീരുമാനത്തിനനുസരിച്ച്‌ ശക്തമായ തുടർപ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.  
  കട്ടപ്പന ഡിവിഷൻ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ  സജിമോൻ അധ്യക്ഷനായി. എം ബി രാജശേഖരൻ, ബിനു രവീന്ദ്രൻ, സി എൻ സുരേഷ്‌,  പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി ജെ ജോൺസൺ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി മുജീബ്, കെസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കട്ടപ്പന ടൗണിൽ ജീവനക്കാർ പ്രകടനം നടത്തി.   
   തൊടുപുഴ വൈദ്യുത ഭവനുമുമ്പിൽ നടത്തിയ ധർണ എഐടിയുസി സംസ്ഥാന പ്രവർത്തകസമിതിയംഗം എ സലിംകുമാർ ഉദ്‌ഘാടനം ചെയ്‌തു. 
   കെഎസ്‌ഇബി പെൻഷനേഴസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സി ഗോപിനാഥൻ അധ്യക്ഷനായി. ഓഫീസേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി എസ്‌ പ്രദീപ്‌, വർക്കേഴ്സ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി കെ ബി ഉദയകുമാർ, ഐഎൻടിയുസി റീജണൽ പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്‌, കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി സതീഷ്‌കുമാർ, കെ കെ ഹരിദാസ്‌, പി ടി പുന്നുസ്‌ എന്നിവർ സംസാരിച്ചു. 
    തൊടുപുഴ സിവിൽ സ്‌റ്റേഷനുമുമ്പിൽ നടത്തിയ യോഗം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ ഉദ്‌ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പ്രസുഭകുമാർ, ജോയിന്റ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ആർ ബിജുമോൻ, സതീഷ്‌ മധുസൂദനൻ പി ആർ ചന്ദ്രൻ, ഫൈസൽമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top