20 April Saturday
തൊഴിൽമന്ത്രി 22ന് ടി ആർ ആൻഡ് ടി യിൽ

തോട്ടം തൊഴിലാളികൾക്ക് ശുഭപ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
ഏലപ്പാറ 
മുണ്ടക്കയം ടി ആർ ആൻഡ് ടി റബർ തോട്ടത്തിൽ തൊഴിലാളികളുടെ ദുരിതമറിയാൻ മന്ത്രി എത്തുന്നു. വർഷങ്ങളായി  തോട്ടം ഉടമയുടെ പിടിവാശിമൂലം ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക്‌ സമയബന്ധിതമായി നൽകുന്നില്ല. ഇതിനെ തുടർന്നാണ്‌ ട്രേഡ് യൂണിയനുകളുടെ അവശ്യപ്രകാരം തൊഴിൽ മന്ത്രി വി ശിവൻകുട്ടി 22ന് തോട്ടം സന്ദർശിക്കും. 
     തോട്ടം ഉടമ രാമകൃഷ്ണ ശർമ്മയുമായി ട്രേഡ് യുണിയനുകൾ നടത്തിയ അനുരജ്ഞന ചർച്ചകളിൽ എടുക്കുന്ന തീരുമാനങ്ങൾ പാലിക്കുന്നില്ല. പിരിഞ്ഞു പോയിട്ടുള്ള 200ൽപരം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഇതുവരെ നൽകിയിട്ടില്ല. നിരവധി സമരങ്ങൾ നടന്നെങ്കിലും ഫലമുണ്ടായില്ല. മണിക്കൽ എസ്റ്റേറ്റ് ഓഫീസിന്‌ മുമ്പിൽ തൊഴിലാളികൾ പണിമുടക്ക്‌ സമരം നടന്നു കൊണ്ടിരിക്കെ, അന്നേ ദിവസം ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ പകുതിമാത്രമാണ്‌ തൊഴിലാളിയുടെ അക്കൗണ്ടിൽ നൽകി. എന്നാൽ, യൂണിയനുകളും തൊഴിലാളികളും ഉടമയുടെ ഈ നടപടി അംഗീകരിക്കാൻ തയ്യാറായില്ല. പ്രതിഷേധം ശക്തമാക്കി ഒരാഴ്ചയോളം തൊഴിലാളികൾ പണിമുടക്കിയതിനെതുടർന്ന് ഉടമ ശമ്പളത്തിന്റെ ബാക്കി തുകയും തൊഴിലാളികൾക്ക് നൽകി. എന്നാൽ തുടർന്നുള്ള മാസങ്ങളിലെ ശമ്പളം കുടിശ്ശികയാണ് ലീവ് കാശും നൽകിയില്ല.
 വിവിധ സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പ കമ്പനിയാണ് തൊഴിലാളിയുടെ കണക്കിൽനിന്നും പിടിച്ച് ബാങ്കിൽ അടയ്ക്കുന്നത്. എന്നാൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്നും പിടിച്ച തുക സ്ഥാപനങ്ങളിൽ അടച്ചിട്ടുമില്ല. കൂടാതെ പിഎഫ് തുകയും അടച്ചിട്ടില്ല. റബ്ബർ പ്ലാന്റ് ചെയ്യാതെ വൻതുക വാങ്ങി സ്വകാര്യ വ്യക്തികൾക്ക് ഭൂമി കൈത കൃഷിയ്ക്ക് പാട്ടത്തിനും മറ്റും നൽകുന്നതായും ആക്ഷേപമുണ്ട്. തോട്ടത്തിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ച്‌ തൊഴിലാളികളെ പട്ടിണിയിലേയ്ക്കു തള്ളിവിടുകയാണ് ഉടമ. 
ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് തോട്ടസന്ദർശനം നടത്തി തൊഴിലാളികളെ കാണാൻ എത്തുന്നത്. രാവിലെ 10ന് മുണ്ടക്കയം പഞ്ചായത്ത്‌ കമ്യൂണിറ്റിഹാളിൽ തോട്ടം ഉടമയും വിവിധ ട്രേഡ് യുണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top