27 April Saturday
വഴിയോര കച്ചവട കേന്ദ്രം തകർത്തു

ചക്കക്കൊമ്പൻ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
ശാന്തൻപാറ
കൊച്ചി-– ധനുഷ്കോടി ദേശീയപാതയില്‍ ആനയിറങ്കലിന് സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂർ ഗതാഗതം തടഞ്ഞു. ബുധൻ രാത്രി 10നാണ് സംഭവം. ഒറ്റയാന്‍ വഴിയോരകച്ചവട കേന്ദ്രം തകർക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബഹളംവച്ച് ചക്കക്കൊമ്പനെ തുരത്തിയശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. 
 23ന് രാത്രി ഇതേ റോഡില്‍ ചൂണ്ടലിന് സമീപം ചക്കക്കൊമ്പന്റെ ദേഹത്ത് കാര്‍ ഇടിച്ച് യാത്രികന് പരിക്കേറ്റു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതിന് ശേഷം ചക്കക്കൊമ്പന്‍ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്നത് പതിവായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top