25 April Thursday
70 ലക്ഷം അനുവദിച്ചു

കൂടുതൽ സുന്ദരിയാകാൻ കച്ചാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കച്ചാരം വെള്ളച്ചാട്ടം

മറയൂർ
കാന്തല്ലൂർ പഞ്ചായത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇരച്ചിൽപാറ, കച്ചാരം ജലപാതം പദ്ധതികൾക്കായി 70,32,771 രൂപ അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര ഇടം വികസിപ്പിക്കുന്ന  പദ്ധതിയുടെ ഭാഗമാണിത്‌. ജില്ലാ  ഇവാല്യൂവേഷൻ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. പദ്ധതി നടത്തിപ്പിന്‌ കാന്തല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 
       ഈ പദ്ധതിക്കായി വിനോദസഞ്ചാര വകുപ്പ്  42,19,663  രൂപയും കാന്തല്ലൂർ പഞ്ചായത്ത് 28,13,108 രൂപയും ചിലവഴിക്കുവാനുള്ള ഭരണാനുമതി നൽകി.12 മാസ കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ്‌ വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ പി ബി നൂഹ് പുറപ്പെടുവിച്ച  ഉത്തരവിലുള്ളത്‌. കാന്തല്ലൂർ പഞ്ചായത്ത് ഭരണസമിതി അഡ്വ. എ രാജ എംഎൽഎ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡയറക്ടർ ബോർഡംഗം വി സിജിമോൻ എന്നിവരാണ്‌ പദ്ധതിക്കായി അപേക്ഷ നൽകിയത്. പദ്ധതിയുടെ നിർമാണം ഓണത്തിനുമുമ്പായി ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top