24 April Wednesday

പാമ്പുപാറയിലേക്ക്‌ ഒരു യാത്ര പോയാലോ...

വി എസ് അഭിജിത്ത്Updated: Wednesday Feb 8, 2023
ശാന്തൻപാറ
വിനോദസഞ്ചാര മേഖലയിലേക്ക് ചുവടുറപ്പിക്കാൻ ശാന്തൻപാറയ്‌ക്ക്‌ സമീപമുള്ള ചെമ്മണ്ണാർ. മൂന്നാറിൽനിന്ന്‌ 36 കിലോമീറ്റർ മാത്രം ദൂരത്തിൽ മൂന്നാർ–- തേക്കടിറൂട്ടിൽ ഏലമല കാടുകളുടെ നടുവിലായുള്ള ചെമ്മണ്ണാർ -പാമ്പുപാറ വ്യൂപോയിന്റിലെ അസ്‌തമയകാഴ്ച സുന്ദരമാണ്‌.  ഇവിടെ ഓഫ് റോഡ് ജീപ്പ് സഫാരിയെത്തുന്നത് മഞ്ഞിനെ വകഞ്ഞുമാറ്റിയാണ്. അവിടെനിന്ന് നോക്കിയാൽ ചതുരംഗപ്പറയിലെ കാറ്റാടിമലയും പൊന്മുടി ജലാശയവും മൂന്നാർ ദേവികുളം ഗ്യാപ് റോഡും അകലകാഴ്‌ചകളായിട്ടുണ്ട്‌. മറ്റനേകം ചെറുടൗണുകളും കാണാം. ദാഹിച്ചെത്തുന്നവർക്ക്‌ ജലസമൃദ്ധിയുള്ള വറ്റാത്ത കുളവുമുണ്ട്‌.  
മുനിയറകൾക്ക് സമാനമായ കല്ലുകളും തമിഴ് തോട്ടംതൊഴിലാളികളുടെ അമ്പലവും ഒക്കെയിവിടെയുണ്ട്. ഏലം, കുരുമുളക്, കാപ്പി തോട്ടങ്ങളുടെ നടുവിലൂടെയുള്ള ഓഫ്‌ റോഡ് ജീപ്പ് യാത്ര സാഹസിക സഞ്ചാരികൾക്ക്‌ ഏറെ പ്രിയമാണ്‌. സിഐടിയു ഡ്രൈവേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ ഇവിടെ ഓഫ്‌ റോഡ്‌ യാത്രയ്‌ക്ക്‌ തുടക്കമിട്ടത്‌. ജീപ്പ് മാത്രം കയറിപ്പോകുന്ന ഇടറോഡുകളിൽ നിന്ന് ചെങ്കുത്തായ മലയിടുക്കുകളിലൂടെയുള്ള സാഹസികയാത്രയെത്തുന്നത് ശാന്തമായ മലമുകളിലാണ്. ഇവിടെ സമയം ചെലവഴിക്കാൻ കുടുംബങ്ങളും എത്തുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top