29 March Friday

സിപിഐ എം ശാന്തൻപാറ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സിപിഐ എം ശാന്തൻപാറ ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ശാന്തൻപാറ
സിപിഐ എം 23–--ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള ശാന്തൻപാറ ഏരിയ സമ്മേളന പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി. രാവിലെ എ കെ ദാമോദരൻ നഗറിൽ(ശാന്തൻപാറ പഞ്ചായത്ത്‌ ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. വി എക്‌സ്‌ ആൽബിന്റെ താൽക്കാലിക അധ്യക്ഷതയിലാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌. ശാന്തൻപാറ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്‌ മുതിർന്ന നേതാവ് എം വി കുട്ടപ്പൻ പതാക ഉയർത്തി. തുടർന്ന് നേതാക്കളും പ്രവർത്തകരും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ആദ്യകാല പാർടി പ്രവർത്തകരെയും ജയിൽവാസം അനുഭവിച്ചവരെയും ആദരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ ജിമ്മി ജോർജ് രക്തസാക്ഷിപ്രമേയവും കെ കെ സജികുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ സ്വാഗതം പറഞ്ഞു.
 സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: വി എക്‌സ്‌ ആൽബിൻ(കൺവീനർ), പി ദാസ്, തിലോത്തമ സോമൻ. മിനുട്‌സ്‌: വി വി ഷാജി(കൺവീനർ), തോമസ് വർഗീസ്, കെ ടി ജെയിംസ്. പ്രമേയം: ടി ജെ ഷൈൻ (കൺവീനർ), എസ്‌ കണ്ണൻ, കെ കെ സജികുമാർ, കെ എൻ ശിവൻ, ലിജു വർഗീസ്‌. ക്രഡൻഷ്യൽ: കെ വി ഷാജി(കൺവീനൻ), പി എസ് രഞ്ജിത്‌ കുമാർ, പി എസ് അനീഷ്, ജിഷ ദിലീപ്, സഞ്ജീവ് സഹദേവൻ, ജി രാമചന്ദ്രൻ, വെൽസാമി. 
   ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സെക്രട്ടറിയറ്റംഗങ്ങളായ വി എൻ മോഹനൻ, സി വി വർഗീസ്, വി വി മത്തായി എന്നിവർ രണ്ടുദിവസ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 11 ലോക്കൽ കമ്മിറ്റികളിൽനിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഉദ്ഘാടനശേഷം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. നേതാക്കൾ അഭിവാദ്യം അർപ്പിക്കും. ചർച്ചകൾക്ക് മറുപടി പറയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top