20 April Saturday
ജില്ലയില്‍ മികച്ചത്

തൊടുപുഴ ഹരിതകര്‍മസേന നമ്പര്‍ വണ്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
തൊടുപുഴ
മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച‌ പ്രകടനം കാഴ്ചവയ്‍ക്കുന്ന‌ ജില്ലയിലെ ഏറ്റവും മികച്ചതായി തൊടുപുഴ നഗരസഭയിലെ നല്ല ഹരിതകർമ സേനയെ തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് കവറുകൾ, പഴകിയ തുണി, കുപ്പിച്ചില്ലുകൾ, ചില്ലുകുപ്പി, ചെരുപ്പ്, ബാഗ്, തെർമോകോൾ, ഇ -വേസ്റ്റ് തുടങ്ങി മരുന്നു സ്ട്രിപ്പുകൾ വരെ നിശ്ചയിച്ച കലണ്ടർ പ്രകാരം സേന ശേഖരിക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിലും നൂതന പ്രവർത്തനങ്ങളിലും ഹരിതകർമസേന വളരെ മുന്നിലാണ്. സേനാംഗങ്ങൾക്ക് പ്രതിമാസം 10,000രൂപയിലധികം വരുമാനവുമുണ്ട്.
നഗരസഭയിലെ 35 വാർഡുകളിലായി 42 ഹരിതകർമ സേനാംഗങ്ങളാണുള്ളത്‌. ഇവർക്ക് ഒരു കൺസോർഷ്യവും വെണ്മ, സേവന, നന്മ, ഹരിതം എന്നിങ്ങനെ നാല് ഗ്രൂപ്പുകളുമുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യുവിന്റെ നേതൃത്വത്തിൽ മാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. പോരായ്മകൾ പരിഹരിക്കുകയും ചെയ്യും. പ്രവർത്തനം ഏകോപിപ്പിക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡ് പതിപ്പിച്ചിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഗ്ലോബൽ എക്‌സോപോയിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ് എന്നിവരിൽനിന്ന് ഹരിതകർമ സേന പ്രസിഡന്റ് ഷൈനി ഷിജു, സെക്രട്ടറി ലൈലാമ്മ തമ്പി എന്നിവർ ട്രോഫി ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top