20 April Saturday

വരിസംഖ്യ ഏറ്റുവാങ്ങലിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ഇടുക്കി
വിവിധ ഏരിയകളിൽ ആദ്യഘട്ടം ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങലിന്‌ ആവേശത്തുടക്കം. മൂന്നാർ, രാജാക്കാട്, ശാന്തൻപാറ, നെടുങ്കണ്ടം ഏരിയകളിലെ വരിസംഖ്യ എം എം മണി എംഎൽഎ ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റി പരിധികളിൽ ചേർത്ത പത്രമാണ് കൈമാറിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സംസാരിച്ചു. കൂടാതെ ലോക്കൽ സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
    മൂന്നാറിൽ ഏരിയ സെക്രട്ടറി കെ കെ വിജയൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മണൻ, ആർ ഈശ്വരൻ, അഡ്വ. എ രാജ എംഎൽഎ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
  രാജാക്കാട് ജില്ലാ കമ്മിറ്റിയംഗം സുമ സുരേന്ദ്രൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഷൈലജ സുരേന്ദ്രൻ, പി എസ് രാജൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ, സതി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
    ശാന്തൻപാറയിൽ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറിയറ്റ് അംഗം വി എൻ മോഹനൻ, എൻ ആർ ജയൻ തുടങ്ങിയവർ സംസാരിച്ചു. നെടുങ്കണ്ടത്ത്‌ ഏരിയ സെക്രട്ടറി വി സി അനിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, ടി എം ജോൺ, രമേശ്‌ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top