19 April Friday
സിപിഐ എം ജില്ലാ സെക്രട്ടറി ശിലയിട്ടു

അധ്യാപകരുടെ കരുതലിൽ 
‘കുട്ടിക്കൊരു വീട്‌’ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കെഎസ്‌ടിഎ യുടെ ‘കുട്ടിക്കൊരു വീട്‌’ പദ്ധതി പ്രകാരം തൊടുപുഴ ഉപജില്ലയിലെ കുമാരമംഗലത്ത്‌ നിർമിക്കുന്ന വീടിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ശിലയിടുന്നു

 

 
തൊടുപുഴ -
കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പാക്കുന്ന ‘കുട്ടിക്കൊരു വീട്‌’ പദ്ധതിയുടെ ഭാഗമായി തൊടുപുഴ ഉപജില്ലയിലെ കുമാരമംഗലത്ത്‌ നിർമിച്ച്‌ നൽകുന്ന വീടിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ശിലയിട്ടു.
സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും ‘കുട്ടിക്കൊരു വീട്’ പദ്ധതി നടപ്പാക്കുന്നുണ്ട്‌. മുൻവർഷം ജില്ലയിൽ അടിമാലി ഉപജില്ലയിലെ കല്ലാർ വട്ടിയാറിൽ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികൾക്ക് വീട് നിർമിച്ച് നൽകിയിരുന്നു. ഈ വർഷം തൊടുപുഴ, പീരുമേട് ഉപജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വരുംവർഷങ്ങളിൽ ജില്ലയിലെ മുഴുവൻ ഉപജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഉപജില്ലകളിൽ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചാണ് പ്രവർത്തനം.  
തൊടുപുഴ ഉപജില്ലയിലെ യൂണിറ്റുകൾ വഴി തയ്യാറാക്കിയ അപേക്ഷകൾ ഉപജില്ലാ സമിതി വിലയിരുത്തി, സ്ഥലംസന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയാണ് വീടിന്‌ അർഹരായവരെ കണ്ടെത്തിയത്. 
കുമാരമംഗലത്ത്‌ നടന്ന ചടങ്ങിൽ സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി  ഫൈസൽ മുഹമ്മദ്, ഏരിയ കമ്മിറ്റി അംഗം എം എം മാത്യു, ലോക്കൽ സെക്രട്ടറി ഒ വി ബിജു, കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ്അംഗം എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി ബി മോളി, സി യേശുദാസ്, കെ ആർ ഷാജിമോൻ, ജില്ലാ പ്രസിഡന്റ്‌ ആർ മനോജ്, സെക്രട്ടറി എം രമേഷ്, ട്രഷറർ എം ആർ അനിൽകുമാർ, സബ് ജില്ലാ സെക്രട്ടറി പ്രസാദ് പി നായർ, ട്രഷറർ അബ്ദുൾ ഖാദർഎന്നിവർ പങ്കെടുത്തു.
പീരുമേട് ഉപജില്ലയിൽ സംഘാടക സമിതി രൂപീകരിച്ച് ഉടൻ തറക്കല്ലിടൽ നടത്തും. രണ്ടു വീടുകളുടെയും നിർമ്മാണം നവംബറിൽ പൂർത്തീകരിച്ച് കുട്ടികൾക്ക് താക്കോൽ കൈമാറും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top