18 September Thursday

വിനോദസഞ്ചാരികളുടെ കാർ കാട്ടാന ആക്രമിച്ചു; രക്ഷപെട്ടത്‌ തലനാരിഴക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ

രാജകുമാരി
ചിന്നക്കനാലിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാർ  കാട്ടാന കൊമ്പ്‌ ഉപയോഗിച്ച്‌ റോഡിൽ നിന്നും കുത്തിനീക്കി. കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ ദമ്പതികള്‍ രക്ഷപെട്ടത്‌ തലനാരിഴയ്‌ക്ക്‌.  
ചൊവ്വ പുലർച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപമാണ്‌ അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാൻ സ്വിഫ്‌റ്റ്‌ കാർ ആക്രമിച്ചത്. കൊടെെക്കനാലില്‍ നിന്നും പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡില്‍ നിന്നും നീക്കി. ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളം വച്ചു. ഈ സമയം റോഡിലൂടെ ചരക്കുലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍  പട്രോളിങിന്‌ സമീപത്തു തന്നെയുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഇവര്‍  ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top