24 April Wednesday

ഉടുമ്പൻചോലയിലും പീരുമേട്ടിലും 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
നെടുങ്കണ്ടം/വണ്ടിപ്പെരിയാർ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഉടുമ്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിൽ സ്വാഗതസംഘമായി.  
    ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാകമ്മിറ്റിയംഗം  പി എൻ വിജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം  കെ എസ് മോഹനൻ കാര്യപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ കെ ഗോപിനാഥൻ, രമേശ്‌ കൃഷ്ണൻ, എം എൻ ഹരികുട്ടൻ, ടി എം ജോൺ, ശാന്തൻപാറ ഏരിയ സെക്രട്ടറി സുനിൽ കുമാർ, വണ്ടൻമേട് ഏരിയ സെക്രട്ടറി ടി എസ് ബിസി. നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി സി അനിൽ എന്നിവർ സംസാരിച്ചു. മാർച്ച് ഒമ്പതിന് ജാഥയ്ക്ക്‌ നെടുങ്കണ്ടത്ത് സ്വീകരണം നൽകും. 
സ്വാഗതസംഘം ഭാരവാഹികൾ: എംഎം മണി എംഎൽഎ(രക്ഷാധികാരി),  കെ എസ് മോഹനൻ(ചെയർമാൻ), വി സി അനിൽ( ജനറൽ കൺവീനർ), പി എൻ വിജയൻ  (ട്രഷറർ).
വണ്ടിപ്പെരിയാർ
പീരുമേട്‌ മണ്ഡലത്തിലെ സ്വീകരണത്തിന്‌ വണ്ടിപ്പെരിയാറിൽ സംഘാടകസമിതി രൂപീകരിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി. മാർച്ച് 10ന്‌ പകൽ 12ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഗ്രൗണ്ടിലാണ് ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. സംഘാടകസമിതി രൂപീകരണയോഗത്തിൽ പാർടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി വിജയാനന്ദ്, കെ എം ഉഷ, നിഷാന്ത് വി ചന്ദ്രൻ, ഏരിയ സെക്രട്ടറിമാരായ എം ജെ വാവച്ചൻ, എസ് സാബു, ടി എസ് ബിസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ തിലകൻ(ചെയർമാൻ), എസ് സാബു(ജനറൽ കൺവീനർ), പി എസ് രാജൻ (ട്രഷറർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top