23 April Tuesday

അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്‌ മുന്നോടിയായി ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ജീവനക്കാർ തൊടുപുഴ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മുന്നിൽ നടത്തിയ ധർണ യുഎഫ്ബിയു ജില്ലാ കൺവീനർ നഹാസ് പി സലിം ഉദ്‌ഘാടനം ചെയ്യുന്നു

തൊടുപുഴ
ബാങ്കിങ്‌ മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ 16, 17 തീയതികളിൽ നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി ജീവനക്കാർ തൊടുപുഴ ഇന്ത്യൻ ഓവർസീസ് ബാങ്കിന്‌ മുമ്പിൽ ധർണ നടത്തി. യുഎഫ്ബിയു ജില്ലാ കൺവീനർ നഹാസ് പി സലിം ഉദ്‌ഘാടനം ചെയ്തു. സനൽ ബാബു (ബെഫി), എസ്‌ അനിൽ(എൻസിബിഇ), എൻ പി ജോസഫ് (എഐബിഇഎ) എന്നിവർ സംസാരിച്ചു.
ബാങ്ക് സ്വകാര്യവത്കരണ ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരും ഓഫീസർമാരും ദ്വിദിന സൂചനാ പണിമുടക്ക് നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top