26 April Friday

നാടിന്റെ കൂട്ടുകാരന് വിട

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

 അടിമാലി

മഴയിൽ  ‘എടാ ഇടിയുന്നു...' എന്ന സ്വരം കേട്ട് നിമിഷങ്ങൾക്കുള്ളിൽ എല്ലാമെല്ലാമായിരുന്ന കൂട്ടുകാരനെ നഷ്ടപ്പെട്ട വേദനയിലാണ് സഹപ്രവർത്തകർ. ഇവർക്കൊപ്പം നാടും ആ ദുഃഖമേറ്റെടുത്തു. 
 തിങ്കളാഴ്ച വെള്ളത്തൂവലിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട കെ സി പൗലോസ്  സിപിഐ എം ബ്രാഞ്ച് അംഗം, കർഷക സംഘം യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ സജീവമായിരുന്നു.  മുതുവാൻകുടിയിലെ ഭൂരിഭാഗം ആളുകളുടേയും ഉറ്റ ചങ്ങാതിയായിരുന്നു. പൗലോസിന്റെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിക്ക് മുമ്പിൽ ആളുകളുടെ നീണ്ട നിരയായിരുന്നു. 
   'മുതുവാൻകുടിയിലെ  കുടുംബങ്ങളുടെ ഏതാവശ്യത്തിനും മുൻപന്തിയിൽ പൗലോസ് ഉണ്ടാകും.  മികച്ച കർഷകൻ കൂടിയായിരുന്ന പൗലോസ് കർഷകരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കർഷക സംഘം നടത്തുന്ന ജില്ലാ ജാഥയുടെ ഒരുക്കങ്ങളിൽ  ഞായറാഴ്ചയും പങ്കാളിയായിരുന്നു. നേരത്തെ ഏറ്റനിർമാണം മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയാണ് മരണമെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top