29 March Friday

ആദിവാസി യുവതിക്ക് 
ആംബുലൻസിൽ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കുട്ടിയുമായി അച്ഛൻ ലാലു ആംബുലൻസ് ഡ്രൈവർ പി എ സദ്ദാം സമീപം

അടിമാലി 
മാമലകണ്ടം ഇളംബ്ലാശേരി ആദിവാസികുടിയിലെ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖപ്രസവം. അടിമാലി ടൗണിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കുടിയിലെ ലാലുവിന്റെ ഭാര്യ മാളു(23) വാണ് ആംബുലൻസിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. 
    ഞായർ പകൽ 12 നാണ് മാളുവിന് പ്രസവവേദന ഉണ്ടായത്. ഇളംബ്ലാശേരികുടിയിൽ നിന്നും ജീപ്പിൽ മാളുവും ഭർത്താവും ബന്ധുവും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. വേദനകലശലായതോടെ ആംബുലൻസിനായി വിളിച്ചെങ്കിലും ഉടൻ ലഭ്യമായില്ല. പതിനാലാംമൈൽ വരെ ജീപ്പിൽ എത്തിച്ച മാളുവിനെ അവിടെ നിന്നും സ്വകാര്യ ആംബുലൻസിൽ കയറ്റി. ഇവിടെനിന്ന് ആറു കിലോമീറ്റർ അകലെ ചാറ്റുപാറയിൽ എത്തിയപ്പോൾ മാളു ആൺകുഞ്ഞിന് ജന്മം നൽകി.അടിമാലി അൽഷിഫ ആംബുലൻസിലെ ഡ്രൈവർ പി എ സദ്ദാംമാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി ഒപ്പം നിന്നത്.  
    സമയോചിതമായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മാളുവും കുഞ്ഞും സുഖമായിരിക്കുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാലു – മാളു ദമ്പതികൾക്ക് ആറു വയസ്സുകാരൻ ഗോപകുമാറും ഇരട്ടസഹോദരിമാരായ സൗമ്യയും ഗോപികയുമുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top