19 April Friday

സൈക്കിൾ റാലി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കുമളിയിൽ നടത്തിയ സൈക്കിൾ റാലി

കുമളി
ലോക സൈക്കിൾ ദിനത്തിൽ ‘സുസ്ഥിരമായ ഭാവിയ്ക്കായി ഒരുമിച്ച് റൈഡിങ്’ എന്ന സന്ദേശമുയർത്തി കുമളിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. തേക്കടി സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി കുമളി എസ്ഐ സലീം രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത ലഹരി വിരുദ്ധവിഭാഗം മേധാവി ഫാ. സെബാസ്റ്റ്യൻ പെരുനിലം സന്ദേശം നൽകി. എക്സൈസ് ഓഫീസർ സതീഷ് ദാമോദർ സംസാരിച്ചു. പ്രായഭേദമന്യേ 20 ഓളം സൈക്കിളിസ്റ്റുകൾ റാലിയിൽ പങ്കെടുത്തു. കുമളിയിൽനിന്ന് ആരംഭിച്ച റാലി അട്ടപ്പള്ളം, ചെളിമട, സ്പ്രിങ് വാലി മേഖലയിൽ എത്തിയശേഷം തിരിച്ച് കുമളിയിൽ എത്തി. 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി റാലിയിൽ പങ്കെടുത്ത അംഗങ്ങൾക്ക് റാലി കോഡിനേറ്റർമാരായ രാജേഷ് ചൊവ്വര, എബിൻ ജോസ് പെരുനിലം എന്നിവർ നന്ദി അറിയിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top