27 April Saturday

കെ ഫോൺ: ജില്ലയിൽ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
ഇടുക്കി 
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കേരളത്തിലെങ്ങുമുള്ള വീടുകളിലും സർക്കാർ, വാണിജ്യ സ്ഥാപനങ്ങളിലും ലഭ്യമാകും.ആദ്യഘട്ടത്തിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000ത്തിൽപരം സർക്കാർ സ്ഥാപനങ്ങളിലുമാകും കെ ഫോണിന്റെ ഇന്റർനെറ്റ് സേവനമെത്തുക. ഇടുക്കി മണ്ഡലതലം ചെറുതോണി ടൗൺഹാളിൽ പകൽ നാലിന് പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനാകും.ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ഷീബ ജോർജ്,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രൻ, വാഴത്തോപ്പ്  പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
ഉടുമ്പൻചോല 
നെടുങ്കണ്ടം
കെ- ഫോണിന്റെ ഉടുമ്പൻചോല നിയോജകമണ്ഡലം ഉദ്ഘാടനവും സംസ്ഥാന ഉദ്ഘാടനത്തിന്റെ സംപ്രേക്ഷണവും തിങ്കൾ വൈകിട്ട് 3.30ന് നെടുങ്കണ്ടം വികസനസമിതി സ്റ്റേജിൽ നടക്കും. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് അധ്യക്ഷനാകും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിശ്ചയിച്ച സ്ഥലങ്ങളിലാണ് പരിപാടി നടക്കുക. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്ക് പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കെ ഫോണിന്റെ പ്രയോജനം ലഭിക്കും. വാർത്തസമ്മേളനത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജൻ, ഉടുമ്പൻചോല തഹസിൽദാർ വി എം റെജി, എം സുകുമാരൻ, രഞ്ജിത് തുടങ്ങിയവർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top