19 April Friday
ജനകീയ പ്രതിരോധ ജാഥ

തൊടുപുഴയിലും ദേവികുളത്തും സ്വാ​ഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

അടിമാലിയിൽ സ്വാ​ഗതസംഘ രൂപീകരണ യോഗം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു

 തൊടുപുഴ

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിനോടുള്ള അവ​​ഗണനയ്‍ക്കെതിരെയും ഇടതുപക്ഷ വികസന നേട്ടങ്ങൾ വിവരിച്ച് സിപിഐ എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ തൊടുപുഴയിൽ സ്വാ​ഗത സംഘമായി. യോ​ഗം സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി ഉദ്ഘാടനംചെയ്‍തു.  തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, ജില്ലാ സെക്രട്ടറിയറ്റം​ഗം വി വി മത്തായി, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്, ജില്ലാ കമ്മിറ്റിയം​ഗം കെ എൽ ജോസഫ്, ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജാഥയ്‍ക്ക് മാർച്ച് ഒമ്പതിനാണ് സ്വീകരണം. ഭാരവാഹികൾ: വി വി മത്തായി(ചെയർമാൻ), മുഹമ്മദ് ഫൈസൽ (കൺവീനർ), ടി ആർ സോമൻ (ട്രഷറർ), പി പി സുമേഷ്, സനീഷ് ജോർജ്(വെസ് ചെയർമാന്മാർ), കെ എൽ ജോസഫ്, ടി കെ ശിവൻ നായർ (ജോയിന്റ് കൺവീനർമാർ).
അടിമാലി 
ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി അടിമാലിയില്‍ സ്വാ​ഗതസംഘം രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ശൈലജ സുരേന്ദ്രൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റം​ഗം കെ വി ശശി കാര്യപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ ഷാജി, എം ലക്ഷ്മണൻ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി  അലക്സാണ്ടർ എന്നിവർ സംസാരിച്ചു. മാര്‍ച്ച് ഒമ്പതിനാണ് അടിമാലിയില്‍ സ്വീകരണം. ഭാരവാഹികൾ: അഡ്വക്കേറ്റ് എ രാജ എംഎൽഎ(രക്ഷാധികാരി), കെ വി ശശി(ചെയർമാൻ), ചാണ്ടി പി അലക്സാണ്ടർ(കൺവീനർ), ടി കെ ഷാജി(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top