20 April Saturday

തുടര്‍ന്നോളൂ, വിജയം നമുക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
പരിചമുട്ട്‌ കളിക്ക് ചൂടുപിടിച്ചുവന്നപ്പോള്‍ വൈദ്യുതി നിലച്ചു. മത്സരാർഥികൾ ഒരു നിമിഷം പകച്ചു. പരിലശീലകയായ അധ്യാപിക കൈയുയര്‍ത്തി പറഞ്ഞു, തുടര്‍ന്നോളൂ. പിന്നെ കണ്ടത് വര്‍ധിതവീര്യമുള്ള പ്രകടനം. ഫലം വന്നപ്പോള്‍ എച്ച്എസ്എസ് വിഭാ​ഗത്തില്‍  മുരിക്കാശേരി സെന്റ്‌ മേരീസ്‌ എച്ച്എസ്എസിന് ഒന്നാംസ്ഥാനം. സ്‌കൂളിലെ മലയാള അധ്യാപികയാണ്‌ ആൽഫ. ഇവർക്കൊപ്പം പൂർവ വിദ്യാർഥികളായ ആൽബർട്ട്‌ ജോസഫ്‌, അബിൻ ബിജു എന്നിവരും ചേർന്നാണ്‌ കുട്ടികളെ പരിചമുട്ട്‌ പഠിപ്പിച്ചത്‌. പാഠങ്ങള്‍ തനിമ നഷ്ടപ്പെടാതെ അലക്‌സാണ്ടറും സംഘവും അവതരിപ്പിച്ചു. വിജയാഹ്ലാദത്തില്‍ കുട്ടികള്‍ ആല്‍ഫ ടീച്ചറെ തോളിലേറ്റി നടന്നു. ടീച്ചറുടെ കൃത്യസമയത്തുള്ള പ്രചോദനമാണ് വൈദ്യുതി ഇല്ലാതെയും ആത്മവിശ്വാസത്തോടെ കളി തുടരാനായതെന്ന് കുട്ടികള്‍ പറഞ്ഞു. ഹൈസ്‌കൂൾ വിഭാഗത്തിൽ വലിയതോവാള സിആർഎച്ച്‌എസിനാണ്‌ ഒന്നാംസ്ഥാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top