20 April Saturday
നെഫര്‍റ്റിറ്റി ക്രൂയിസ് പാക്കേജ്

കപ്പലേറി പോയാലോ... അറബിക്കടലിലെ കാഴ്ച കാണാൻ

അജിൻ അപ്പുക്കുട്ടൻUpdated: Sunday Dec 4, 2022
കട്ടപ്പന
അറബിക്കടലിന്റെ അത്ഭുതലോകത്തേയ്‌ക്കൊരു യാത്ര പോയാലോ? ഈജിപ്ഷ്യന്‍ തീമിലുള്ള നെഫര്‍റ്റിറ്റി യാത്രാകപ്പലില്‍ ആഡംബര സൗകര്യങ്ങള്‍ ആസ്വദിച്ച് രുചിയേറും വിഭവങ്ങള്‍ കഴിച്ച് അഞ്ച് മണിക്കൂര്‍ കടലില്‍ യാത്ര ചെയ്യാം. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയാണ് ഹൈറേഞ്ചുകാര്‍ക്കായി നെഫര്‍റ്റിറ്റി ക്രൂയിസ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. 12ന് രാവിലെ ഒമ്പതിന് കട്ടപ്പനയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ബോള്‍ഗാട്ടിയിലെത്തും. ഇവിടെ നിന്നാണ് കപ്പല്‍യാത്ര ആരംഭിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് ആഡംബര കപ്പല്‍ യാത്ര ഒരുക്കുന്നത്. നെഫര്‍റ്റിറ്റി എന്ന ഈജിപ്ഷ്യന്‍ റാണിയുടെ പേരുള്ള കപ്പല്‍ പൂര്‍ണമായും ‘ഈജിപ്ഷ്യന്‍ തീമിലാണ്’ ഒരുക്കിയിരിക്കുന്നത്. കടല്‍ക്കാഴ്ചകളും സൂര്യാസ്തമയവും കാണാന്‍ പ്രത്യേക സൗകര്യമുണ്ട്. മൂന്നുനിലകളിലുള്ള കപ്പലിന് 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്. ത്രീഡി തിയറ്റര്‍, ഓഡിറ്റോറിയം, സ്വീകരണ ഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും സജ്ജമാണ്. സംഗീതം, നൃത്തം, ഡിജെ എന്നിവയ്ക്ക് പുറമേ സന്ദര്‍ശകര്‍ക്കായി വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അത്താഴവിരുന്നും ഉണ്ടാകും. പരമാവധി 200 പേരാണ് കപ്പലിന്റെ ശേഷി. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും നെഫര്‍റ്റിറ്റിയിലുണ്ട്. ഒരാള്‍ക്ക് 3,250 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ച് മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1460 രൂപയും. ഫോണ്‍: 8848645150, 9495161492

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top