രാജാക്കാട്
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇടുക്കിയുടെ കരുത്തറിയിക്കാൻ ഹൈറേഞ്ചിലെ സ്‌കൂളുകളിൽ പടയൊരുക്കം തുടങ്ങി. കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ എൻആർസിറ്റി എസ്എൻവി എച്ച് എസ് ഹയർ സെക്കൻഡറി സ്കൂൾവിപുലമായ താരനിരയുമായി കഠിനപരിശീലനത്തിലാണ്.
തുടർച്ചയായി മൂന്ന് വർഷം ജില്ലാതല ചാമ്പ്യൻഷിപ്പുനേടി. ഒരു വ്യാഴവട്ടം സബ് ജില്ല ചാമ്പ്യൻമാരായും മികവുപുലർത്തുന്നു. അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം, ഉൾപ്പെടെ 18 മെഡലുകൾ സ്കൂൾ ലഭിച്ചിട്ടുണ്ട്.
അത്‌ലറ്റിക്സ്
പോയ വർഷം ജില്ലാ റവന്യു അത്‌ലറ്റിക് മീറ്റ്, ജൂനിയർ അമച്വർ മീറ്റ്, സബ് ജില്ല അത്‌ലറ്റിക് മീറ്റ്, സ്റ്റേറ്റ് ഇന്റർക്ലബ്, അണ്ടർ 14 ഗേൾസ് വിഭാഗം, ജില്ലക്രോസ് കൺട്രി മത്സരം, കേരളോത്സവം പഞ്ചായത്ത് -ബ്ലോക്ക് - ജില്ല എന്നിങ്ങനെ എല്ലാ അത് ലറ്റിക്സ് കിരീടങ്ങളും സ്കുളിന് സ്വന്തമാക്കാനായി. സംസ്ഥാന ഇന്റർ ക്ലബ്, സംസ്ഥാന അമച്ചർ മീറ്റ് എന്നി വിഭാഗങ്ങളിൽ കെ എം ഗൗരി നന്ദന, കെ എം അവന്തിക, കെ എം അനാർക്കലി എന്നീ കുട്ടികൾ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾക്ക് അർഹരായി. സംസ്ഥാന ക്രോസ് കൺട്രിയിൽ കെ അഭിനന്ദിന് വെങ്കലവും ലഭിച്ചു. ജില്ലയെ പ്രിതിനിധികരിച്ച് സംസ്ഥാന സ്കൂൾ അത് ലറ്റിക്ക് സിൽ 22 കുട്ടികളാണ് പങ്കെടുത്തത്.
ബോക്സിങ്, ഫെൻസിങ്
ബോക്സിങിൽ സംസ്ഥാന സ്കൂൾസ് അമച്വർ മത്സരങ്ങളിൽ മികച്ച വിജയം നേടിയിരുന്നു. ബേസിൽ എം ബേബി സംസ്ഥാന അമേച്വർ മിറ്റ്, സ്കൂൾ സ്റ്റേറ്റ് മീറ്റ്, എന്നിവയിൽ സ്വർണവും സൂരജ് കുമാർ വെങ്കലവും നേടി.
കേന്ദ്ര ഗവൺമെന്റിന്റെ ഖേലോ ഇന്ത്യ സ്കീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പി എസ് അഭിഷേക്, ജൂനിയർ നാഷണൽ, കേഡറ്റ് നാഷണൽ എന്നി മത്സരങ്ങളിൽ കേരളത്തെ പ്രതിനിധികരിച്ചു. സംസ്ഥാന സ്കൂൾസ് മത്സരത്തിൽ ജെ എസ് ആരോമൽ, നിഖിൽ പ്രസാദ് എന്നിവർ സ്വർണം, വെങ്കലം എന്നി മെഡലുകൾ കരസ്ഥമാക്കി.
ത്രോബോൾ, ക്രിക്കറ്റ്
ജില്ല ത്രോബോൾ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായി 28 കുട്ടികളാണ് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സഹകരണത്തോടെ ഹൈറേഞ്ചിൽ ഇൻഡോർ നെറ്റ്സ് സൗകര്യം മുള്ള ഏക വിദ്യാലയമാണിത്. അൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പരിശീലനം നൽകി വരുന്നു.
കരാട്ടെ
സംസ്ഥാന സ്കൂൾ കരാട്ടേ മത്സരത്തിൽ കുശാൽ പി രാമകൃഷ്ണൻ, തീർത്ഥ ബിനോ എന്നി കുട്ടികൾ പങ്കെടുത്തു. തീർത്ഥ ബിനോയ്ക്ക് സംസ്ഥാന മത്സരത്തിൽ സ്വർണവും ദേശീയ തലത്തിൽ വെള്ളിയും ലഭിച്ചു. ഇന്ത്യയെ പ്രതിനിധികരിച്ച് ഇൻഡോനേഷ്യയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാനും യോഗ്യത നേടി. ഫുട്ബോൾ, യോഗ, റോളർ സ്കേറ്റിങ് തുടങ്ങിയ ഇനങ്ങളിൽ നൂറ് കണക്കിന് കുട്ടികളാണ് പരിശീലനം നേടുന്നത്.
മികവുറ്റ പരിശീലനം
സമ്മർ വൊക്കേഷനിൽ ആരംഭിക്കുന്ന പരിശീലനം മാസങ്ങൾ നീളുന്നതാണ്. കുട്ടികൾക്കുള്ള ഭക്ഷണം സ്കൂൾ നൽകിവരുന്നു. സ്പോർട്സ് കൗൺസിലിന്റെ പരിശീലകർ, ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകർ എന്നിവർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കി വരുന്നു. എ സുനിൽകുമാർ, ടി ബി മിനിജ, മായാംബിക തുടങ്ങിയവർ മികച്ച പരിശിലനം നൽകുന്നു. അവധികാലത്ത് 200 കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. പിടിഎ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ പൂർണ പിന്തുണ വിജയം കരസ്ഥമാക്കാൻ സഹായിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..