തൊടുപുഴ
ലഖീംപുർ ഖേരി രക്തസാക്ഷി ദിനം തൊടുപുഴയില്‍ കർഷകസംഘം, സിഐടിയു, കെഎസ്‍കെടിയു സംഘടനകള്‍ ചേര്‍ന്ന് ആചരിച്ചു. നഗരസഭ ടൗൺഹാളിന് സമീപം ചേർന്ന യോഗം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി അധ്യക്ഷനായി. രണ്ട് വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ലഖീംപുര്‍ ഖേരിയില്‍ നടന്ന കര്‍ഷക ജാഥയിലേക്ക് കേന്ദ്രമന്ത്രി അജയ്‍ മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ച് കയറ്റിയതും മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതും. ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തൊടുപുഴയിലും യോഗം നടത്തിയത്. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം ബാബു, സംഘാടക സമിതി കൺവീനർ കെ ആർ ഷാജി, എം ആർ സഹജൻ, എൻ സദാനന്ദൻ, സി എസ് ഷാജി, വി ബി ദിലീപ് കുമാർ, കെ പി സുനീഷ് എന്നിവർ സംസാരിച്ചു.
പീരുമേട്
കർഷകസംഘം, സിഐടിയു, കെഎസ്‍കെടിയു സംയുക്തമായി വണ്ടിപ്പെരിയാറിൽ നടത്തിയ പരിപാടി പിടിടി യൂണിയൻ സെക്രട്ടറി കെ ബി സിജിമോൻ ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ജോസ് മാത്യു അധ്യക്ഷനായി. എസ് രാജേന്ദ്രൻ, കെ എം മുഹമ്മദാലി, കെ ചന്ദ്രൻ, ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
രാജാക്കാട്
സിഐടിയു, എഐകെഎസ്, കെഎസ്‍കെടിയു നേതൃത്വത്തിൽ കജനാപ്പാറയിൽ പ്രകടനവും പൊതുയോഗവും നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി എ കുഞ്ഞുമോൻ ഉദ്ഘാടനംചെയ്തു. എം എൻ ഹരിക്കുട്ടൻ, പി രാജാറാം, കെ കെ തങ്കച്ചൻ, ഗിരിഷ് എന്നിവർ പങ്കെടുത്തു.
കട്ടപ്പന
കർഷകരെയും തൊഴിലാളികളെയും വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സിഐടിയു, കർഷക സംഘം, കെഎസ്‌കെടിയു നേതൃത്വത്തിൽ കരിദിനം ആചരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി എം സി ബിജു അധ്യക്ഷനായി. ടോമി ജോർജ്, ജോയി കുഴികുത്തിയാനി, പി ബി ഷാജി, വി കെ സോമൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..