18 December Thursday

ശുചിത്വബോധം ചെറുപ്പം മുതൽ ഉണ്ടാകണം: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
ഇടുക്കി
ഗാന്ധിജയന്തി വാരാഘോഷവും മാലിന്യമുക്തം നവകേരളം കാമ്പയിൻ ജില്ലാതലം മന്ത്രി റോഷി അ​ഗസ്റ്റിന്‍ ഉദ്ഘാടനംചെയ്‍തു. ശുചിത്വബോധവും ധാർമികതയും ചെറുപ്പം മുതൽ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കുട്ടികളാണ് വരുംതലമുറയ്ക്കുള്ള മാതൃക. ശുചിത്വമുള്ളൊരു നാടിനായി, മാലിന്യമുക്തമായ നവകേരളത്തിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. നമ്മളാണ് മാറ്റം എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ മാറ്റത്തിനായി പ്രയത്‌നിക്കാമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രി, കലക്ടർ ഷീബ ജോർജ് എന്നിവർ ഹാരം അര്‍പ്പിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. വാഴത്തോപ്പ് സെന്റ് ജോർജ് സ്‌കൂളിലെ എസ്‍പിസി കുട്ടികൾ, വാഴത്തോപ്പ് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരത പ്രേരകുമാർ, ജീവനക്കാർ എന്നിവർ ചേർന്ന് കലക്ടറേറ്റ് പരിസരം വൃത്തിയാക്കി. വാഴത്തോപ്പ് പഞ്ചായത്തം​ഗം രാജു ജോസഫ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ വി കുര്യാക്കോസ്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ലാൽകുമാർ, എസ് ആർ സുരേഷ് ബാബു, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, ഹരിതകർമ സേന, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top