24 April Wednesday

ദേശാഭിമാനി ഏറ്റുവാങ്ങൽ നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കട്ടപ്പന 
ദേശാഭിമാനി ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്‌. ഒരാഴ്‌ചയായി നേതാക്കളും പാർടി പ്രവർത്തകരും ചേർത്ത വാർഷിക വരിസംഖ്യയും ലിസ്‌റ്റും അഞ്ച്‌, ആറ്‌, ഏഴ്‌ തീതതികളിൽ ഏറ്റുവാങ്ങും. നാലുമുതൽ ഏറ്റുവാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന്‌ ഒരുദിവസത്തെ മാറ്റുകയായിരുന്നു. ജനകീയ പത്രമായ  ദേശാഭിമാനി പ്രചാരണം വൻ മുന്നേറ്റത്തിലാണ്‌. ജില്ലയിലെ തന്നെ പ്രധാന പത്രമായി മാറ്റാനുള്ള തയാറെടുപ്പിലാണ്‌ പാർടി ഒന്നാകെ. ക്യാമ്പയിനുമായി ബന്ധപ്പെട്ട്‌ ഇത്തവണ വലിയ മുന്നൊരുക്കങ്ങൾ നടത്തി.  ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിനൊപ്പം ക്യാമ്പയിനും മുന്നേറി. സംസ്ഥാന, ജില്ലാ നേതാക്കൾ, സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ,ലോക്കൽ സെക്രട്ടറിമാർ, അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരുമാണ് ക്യാമ്പയിന്‌ നേതൃത്വം നൽകുന്നത്. 
ഏറ്റുവാങ്ങുന്നത് 
കെ ജെ തോമസും 
എം എം മണിയും  
അഞ്ച്‌,ആറ്‌ തീയതികളിൽ എം എം മണി എംഎൽഎയും ഏഴിന്‌  ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ഏറ്റുവാങ്ങും.  സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ എന്നിവർ പങ്കെടുക്കും.
അഞ്ചിനും ആറിനും  എം എം മണി എംഎൽഎ ഏറ്റുവാങ്ങുന്നത്‌–- രാവിലെ 11.30 ന്‌ മൂന്നാർ, മറയൂർ (സംയുക്തമായി മൂന്നാർ ഏരിയ കമ്മിറ്റി ഓഫീസ്‌), പകൽ രണ്ടിന്‌ രാജാക്കാട്‌, നാലിന്‌ ശാന്തൻപാറ, അഞ്ചിന്‌ നെടുങ്കണ്ടം. ആറിന്‌  രാവിലെ 10ന്‌ അടിമാലി, പകൽ രണ്ടിന്‌ കരിമണ്ണൂർ, മുന്നിന്‌ മൂലമറ്റം, നാലിന്‌ തൊടുപുഴ ഇസ്‌റ്റ്‌, അഞ്ചിന്‌ തൊടുപുഴ വെസ്‌റ്റ്‌. ഏഴിന്‌ കെ ജെ തോമസ്‌ ഏറ്റുവാങ്ങും. രാവിലെ 10ന്‌ ഇടുക്കി, 11.30ന്‌ കട്ടപ്പന, പകൽ രണ്ടിന്‌ വണ്ടൻമേട്‌, മുന്നിന്‌ പിരുമേട്‌(വണ്ടിപ്പെരിയാർ),നാലിന്‌ ഏലപ്പാറ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top