29 March Friday

കലാമാമാങ്കത്തിന് വെള്ളയാംകുടിയിൽ 
ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
വെള്ളയാംകുടി 
വെള്ളയാംകുടിയിൽ കെസിവൈഎം സംസ്ഥാന കലോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. 32 രൂപതകൾ നിന്നായി ആയിരക്കണക്കിന് കലാകാരന്മാർ അണിനിരക്കുന്ന കലോത്സവം അഞ്ച് സ്റ്റേജുകളിലായി നടക്കും. ലളിതഗാനം, പ്രസംഗം, ഡിബേറ്റ്, മോണോ ആക്ട്, മിമിക്രി, സ്പോട്ട് കൊറിയോ, ക്വിസ്, നാടൻ പാട്ട്, ഗാനമേള, പരിചമുട്ട്, മൈം, തെരുവ് നാടകം , ഫോട്ടോഗ്രാഫി, തെരുവ് നാടകം  തുടങ്ങിയ അവതരണ മത്സരങ്ങൾ അരങ്ങേറും.
 ചൊവ്വ പകൽ രണ്ടിന് കട്ടപ്പന  നഗരസഭാ സ്റ്റേഡിയത്തിൽനിന്ന് ആയിരങ്ങൾ അണിനിരക്കുന്ന    വിളംബരഘോഷയാത്ര ഇടുക്കി രൂപതയുടെ വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്യും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി, ജോയി വെട്ടിക്കുഴി തുടങ്ങിയവർ സന്ദേശം നൽകും. 4.30 ന്  വെള്ളയാംകുടിയിൽ ക്രമീകരിച്ച പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനം കെസിബിസി യുവജന കമീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ്ഷിജോ ഇടയാടിൽ അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top