26 April Friday
ഒന്നരക്കൊമ്പന്റെ ആക്രമണം

ആദിവാസികുടുംബം രക്ഷപ്പെട്ടത് 
തലനാരിഴയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
മറയൂർ
രാത്രിയിൽ ഒന്നരക്കൊമ്പൻ എന്ന കാട്ടാന മേൽക്കൂരയിലെ ഷീറ്റും ചുവരും  തകർത്തു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ആദിവാസി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മറയൂർ കരിമുട്ടി ആദിവാസി കുടിയിലെ പളനിസാമിയുടെ വീടാണ് കാട്ടുകൊമ്പൻ തകർത്തത്.  ഞായർ രാത്രിയിൽ കുടിക്കുള്ളിലെത്തിയ ഒന്നരക്കൊമ്പൻ ആദ്യം മേൽക്കൂര കുത്തിയപ്പോൾ ഉണർന്ന് എഴുന്നേറ്റ പഴനിസാമിയും   മക്കളും വാതിൽ തുറന്ന് സമീപത്തെ വീട്ടിൽ അഭയം തേടി. വീടിന്റെ ചുവരിൽ കൊമ്പുകൊണ്ട് കുത്തി മറിക്കുകയായിരുന്നു.   പിന്നീട് കുടി നിവാസികൾ എല്ലാവരും ഇറങ്ങി പാട്ടകൊട്ടിയും ഒച്ചയിട്ടും ആനയെ കാട്ടിലേക്ക് ഓടിച്ചു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കൊമ്പന്മാർ ഇപ്പോൾ ആക്രമണത്തിന് മുതിരുന്നത് പതിവാണ്‌. കഴിഞ്ഞ ഒരാഴ്ചക്കിടെ മറയൂർ മേഖലയിൽ പട്ടം കോളനി ഭാഗത്തും കരിമുട്ടിയിലും സ്ഥിരമായി രാത്രി  ഒന്നരക്കൊമ്പനെത്തി ഭീതി പരത്തുന്നുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top