25 April Thursday

കട്ടപ്പന സഹകരണ ആശുപത്രിയില്‍ 
വാക്‌സിനേഷന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

വാക്സിൻ വിതരണം ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന
കട്ടപ്പന സഹകരണ ആശുപത്രിയിൽ കോവിഷീൽഡ് വാക്‌സിനേഷന് തുടക്കമായി. ആദ്യദിനം 300 പേർക്ക് വാക്സിൻ നൽകി. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് സ്വീകരിച്ചാണ് വാക്സിൻ നൽകുന്നത്. ഒന്നും രണ്ടും ഡോസ് വാക്സിൻ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് തത്സമയ രജിസ്ട്രേഷൻ നടത്തിയും വാക്സിൻ നൽകും. 6000 ഡോസ് വാക്സിനാണ് സഹകരണ ആശുപത്രിയിൽ എത്തിയിട്ടുള്ളത്. ദിവസേന 500 പേർക്ക്‌ വീതമാണ്‌ വാക്സിൻ നൽകുന്നത്‌. വ്യാഴാഴ്ച തങ്കമണി ആശുപത്രിയിലും 500 പേർക്ക് വാക്സിൻ നൽകും. സ്പോട്ട് രജിസ്ട്രേഷനാണ്. 
 കട്ടപ്പനയിലെ വാക്സിൻ വിതരണോദ്‌ഘാടനം ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം എന്നിവർ ചേർന്ന്‌ നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് കെ ആർ സോദരൻ അധ്യക്ഷനായി. കാംകോ ഡയറക്ടർ കെ എസ് മോഹനൻ, നഗരസഭ കൗൺസിലർ സിജോമോൻ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസ്സൻ, ഫ്രണ്ട്സ് ഓഫ് കേരള രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, മാധ്യമപ്രവർത്തകൻ എം സി ബോബൻ, ഭരണസമിതിയംഗം ജലജ ജയസൂര്യ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ കെ പി സുമോദ് സ്വാഗതവും സാലി ജോളി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top