19 April Friday

26 പേർക്കുകൂടി കോവിഡ്; 54 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
 സ്വന്തം ലേഖകൻ
തൊടുപുഴ
ജില്ലയിൽ 26 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 54 പേർ രോഗമുക്തി നേടി.
 സമ്പർക്കരോഗികൾ
തൊടുപുഴ ഇടവെട്ടി സ്വദേശി(89), ഇടവെട്ടി സ്വദേശിനി(42), കരിങ്കുന്നം സ്വദേശിനി(71), ഏലപ്പാറ സ്വദേശികളായ 17 കാരനും 12 കാരനും, കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി, വണ്ടിപ്പെരിയാർ സ്വദേശി(26), പീരുമേട് സ്വദേശി(46) എന്നിവർക്ക്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇവർക്കു പുറമെ ബംഗളൂരുവിൽനിന്ന്‌ എത്തിയ കരുണാപുരം സ്വദേശികൾ(30, 26, 27), ഹൈദരാബാദിൽനിന്ന്‌ എത്തിയ കരുണാപുരം സ്വദേശിനി(11), ബംഗളൂരുവിൽനിന്നെത്തിയ മൂന്നാർ സ്വദേശി(40), തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരൻ, തേനിയിൽനിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയും ആൺകുട്ടിയും(47, 12), തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി(64), തമിഴ്നാട്ടിൽനിന്നെത്തിയ ഉടുമ്പൻചോല സ്വദേശികൾ(30, 53, 63, 47) ഗൂഡല്ലൂരിൽനിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനികൾ(22, 54), തേനിയിൽനിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശി(50) എന്നിവരുടെയും അബുദാബിയിൽനിന്നെത്തിയ കരിമണ്ണൂർ സ്വദേശി(35), ദമാമിൽനിന്നെത്തിയ തൊടുപുഴ സ്വദേശി(31) എന്നിവരുടെയും പരിശോധനാഫലം പോസിറ്റീവായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top