20 April Saturday

ജീവിതം വഴിമുട്ടിക്കും കരിനിയമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
ചെറുതോണി
കോൺഗ്രസും വിദേശശക്തികളും ചേർന്ന് മെനഞ്ഞെടുത്ത ഗാഡ്ഗിൽ മുതൽ ബഫർ സോൺവരെയുള്ള ഗൂഢനീക്കങ്ങളും കരിനിയമങ്ങളും സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചു.  മൂന്നാം ലോകരാജ്യങ്ങളിലെ പ്രകൃതിയിലും കൃഷിയിലും വനങ്ങളിലും കണ്ണുവച്ചാണ് പരിസ്ഥിതി സംരക്ഷണത്തിന് വൻകിട ലോകരാജ്യങ്ങൾ പദ്ധതി തയ്യാറാക്കിയത്.  ഇതിനായി വനവിസ്തൃതി വർധിപ്പിച്ചും ജനവാസം ഒഴിവാക്കിയും പച്ചപ്പ് വർധിപ്പിച്ച് വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അവയ്ക്കു ചുറ്റും പരിസ്ഥിതിലോല പ്രദേശങ്ങളും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
1990 കളിൽ കാലാവസ്ഥാവ്യതിയാനങ്ങളും അനുബന്ധപ്രശ്നങ്ങളും ഏറെ ഗൗരവമായ ചർച്ചകളിൽ ഇടംപിടിച്ചു. ശുദ്ധവായുവും ജലവും ലഭിക്കാനും കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയാനും പ്രകൃതി സംരക്ഷണത്തിന്റെ പേരിലാണ് മൂലധനശക്തികൾ വൻതോതിൽ പണംസമാഹരിച്ചത്. ഈ പണം മൂന്നാം ലോകരാജ്യങ്ങളിലെ സർക്കാരിതര സംഘടനകൾക്ക് (എൻജിഒ) കൈമാറി. വൻതോതിൽ വിദേശപണം ഒഴുകിത്തുടങ്ങിയതോടെ ഇന്ത്യയിൽ പരിസ്ഥിതി സംഘടനകളും സന്നദ്ധ സംഘടനകളും കൂണുപോലെ മുളച്ചുപൊന്തി. അക്കാലയളവിൽ ഏകകക്ഷി ഭരണമുണ്ടായിരുന്ന ഇന്ത്യയിൽ എൻജിഒകളുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കളെയും വിദേശരാജ്യങ്ങൾ കണ്ടെത്തി ഈ കണ്ണികളിൽ ചേർത്തു നിർത്തി.
കണ്ണുവച്ചത് 
പശ്ചിമഘട്ടത്തെ  
വൻകിടരാജ്യങ്ങളിലെ പ്രകൃതിമലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തടയാനായി ഇന്ത്യയിൽ കണ്ടെത്തിയ പരിസ്ഥിതിലോല മേഖലയാണ് പശ്ചിമഘട്ടം. ഇവിടുത്തെ  ജൈവവൈവിധ്യത്തേയും  കൈപ്പിടിയിലൊതുക്കാൻ നിയമനിർമാണങ്ങളും നിയന്ത്രണങ്ങളും നിരോധനങ്ങളുമാണ് ഇപ്പോൾ നടത്തുന്നത്.
1992 ലെ റിയോപ്രഖ്യാപനങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള വിലപേശലിനും തർക്കങ്ങൾക്കും കാരണമായി. പരിസ്ഥിതിനാശത്തിന്റെ കാരണക്കാരായി മൂന്നാംലോക രാജ്യങ്ങളെ ചിത്രീകരിച്ച് അവരെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളാണ് നടപ്പാക്കിയത്. ഇതിനായി സർക്കാർ സംവിധാനങ്ങളെ സ്വാധീനിച്ച് നയതന്ത്ര ഉടമ്പടിയുണ്ടാക്കാൻ ശ്രമം നടത്തി. തൽഫലമായി രാജ്യത്തെ കോൺഗ്രസ് സർക്കാരുകളുടെ നേതൃത്വത്തിൽ പ്രത്യേക ലക്ഷ്യംവച്ച്  വൻതോതിൽ നിയമനിർമാണങ്ങൾ കൊണ്ടുവന്നു. 1972 ലെ കേന്ദ്രവന്യജീവി സംരക്ഷണ നിയമം, 1980 ലെ കേന്ദ്രവനസംരക്ഷണ നിയമം, 1986 ലെ കേന്ദ്ര പ്രകൃതി സംരക്ഷണ നിയമം, 2010 ലെ കേന്ദ്രഹരിത ട്രൈബ്യൂണൽ നിയമം എല്ലാംകർശനമാക്കി.
 
ഗാട്ടും ആസിയാനും കാർഷിക
മേഖലയെ തകർത്ത കരാറുകൾ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top