20 April Saturday
ആയിരത്തിലധികം ഫയലുകൾ തീർപ്പാക്കി

കനത്ത മഴയിലും അവധിയിലും ഓഫീസുകൾ സജീവമാക്കി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
ഇടുക്കി
സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  സർക്കാർ ഓഫീസുകളെ സജീവമാക്കി ഞായറാഴ്ച പ്രവർത്തി ദിനമാക്കി  ജീവനക്കാർ. ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടു നിൽക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി മാസത്തിലൊരു അവധിദിനം പ്രവർത്തി ദിവസമാക്കണമെന്ന സർക്കാർ ആഹ്വാനം ഏറ്റെടുത്താണ് ജീവനക്കാർ ഞായർ  ഓഫീസുകളിൽ ഹാജരായത്. 360 ൽപരം ഓഫീസുകളിലായി 1416 ജീവനക്കാരാണ്‌ ജോലി ചെയ്‌തത്‌. രാവിലെ മുതൽ തന്നെ ജില്ലയുടെ എല്ലാ മേഖലയിലും നല്ല നിലയിൽ മഴയായിരുന്നെങ്കിലും  മിക്ക സർക്കാർ ഓഫീസുകളിലും ജീവനക്കാരെത്തി സാധാരണ ദിവസം പോലെ ഓഫീസുകളെ പ്രവർത്തിപ്പിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു. കലക്ടേറ്റ്‌, താലൂക്ക് ഓഫീസുകൾ, റവന്യൂ ഓഫീസുകൾ, തൊഴിൽ പട്ടിക വർഗക്ഷേമം, മൃഗസംരക്ഷണം , കൃഷി , വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ജില്ലാ ഓഫീസുകളും നഗരസഭാ ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു. നിരവധി ആശുപത്രികളും സ്കൂളുകളും ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായി. ആയിരത്തിലധികം ഫയലുകൾ തീർപ്പാക്കി. 
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ഓഫീസിൽ ഹാജരായ ജീവനക്കാരേ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ്‌ ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും ജില്ലാ കമ്മിറ്റികൾ അഭിവാദ്യം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top