29 March Friday

ഇവിടെ 
ഉയരുന്നു 
പ്രതീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

എൽസി, സ്റ്റെല്ല, റോസ്‌ലി, മഞ്ചുമല പഴയകാട്

 ഇടുക്കി

മാറമാറിവന്ന കേന്ദ്രസർക്കാരുകളുടെ നവ ഉദാരവൽക്കരണനയങ്ങളും വാണിജ്യകരാറുകളും പ്രതിസന്ധിയിലാക്കി തോട്ടംമേഖലയ്ക്ക് താങ്ങായി സംസ്ഥാന സർക്കാർ. പുതിയ വിദ്യാലയവർഷാരംഭകാലത്ത് ഏറെ ആശ്വാസം പകരുന്നതായി സർക്കാർ നൽകിയ മുൻകാല പ്രാബല്യത്തോടെയുള്ള കൂലിവർധന. കഴിഞ്ഞദിവസം  തിരുവനന്തപുരത്ത്  മന്ത്രി വി ശിവൻകുട്ടിയുടെ കൂടി സാന്നിധ്യത്തിൽ നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ 41 രൂപ അടിസ്ഥാന ശമ്പളത്തിൽ വർധന വരുത്താൻ തീരുമാനമായത്. തൊഴിലാളികളുടെ സർവീസ് വെയിറ്റേജിലും വർധനവുണ്ട്.
അഞ്ച്‌വർഷം മുതൽ 10 വർഷം വരെ ജോലി ചെയ്തുവരുന്ന തൊഴിലാളിക്ക് 70 പൈസയായിരുന്നത് 1.25 രൂപയാക്കി ഉയർത്തി. 10 മുതൽ 15 വർഷം വരെ ജോലി ചെയ്തവർക്ക്  ഒരുരൂപയായിരുനത് 1.75 രൂപയായും, 15 മുതൽ 20 വരെ വർഷം ജോലി ചെയ്തു വരുന്നവർക്ക് 1.30 രൂപയിൽ നിന്നും 2.30 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. 20 വർഷത്തിനു മുകളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് 1. 65 രൂപ എന്നത് 2. രൂപ 80 പൈസയാക്കി ഉയർത്തുവാനും തീരുമാനമായി. സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയൻ സംഘടനകൾ ആവശ്യപ്പെട്ട ശമ്പളപരിഷ്കരണത്തിനു പുറമെയുള്ള മറ്റ് ആവശ്യങ്ങളും സർക്കാർ അനുഭാവപൂർവം പരിഗണിക്കും.  
 ഒരുപുരുഷായുസ് മുഴുവൻ പണിയെടുത്ത് വെറുംകെെയോടെ മടങ്ങേണ്ടവരല്ല അവർ. അവരെ പുരോഗതിയിലേക്ക്നയിക്കാൻ എൽഡിഎഫ് സർക്കാർ ഫലപ്രദമായ ഇടപാടുകൾ തുടരുകയാണിവിടെ. ഏലം , തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ആനന്ദം പ്രതികരണങ്ങളിലൂടെ....scribus_temp_oPLqwscribus_temp_oPLqwതോട്ടംമേഖലകേന്ദ്രസർക്കാരുകളുടെ നവ ഉദാരവൽക്കരണനയങ്ങളും വാണിജ്യകരാറുകളും പ്രതിസന്ധിയിലാക്കി തോട്ടംമേഖലയ്ക്ക് താങ്ങായി സംസ്ഥാന സർക്കാർ.കേന്ദ്രസർക്കാരുകളുടെ നവ ഉദാരവൽക്കരണനയങ്ങളും വാണിജ്യകരാറുകളും പ്രതിസന്ധിയിലാക്കി തോട്ടംമേഖലയ്ക്ക് താങ്ങായി സംസ്ഥാന സർക്കാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top