24 April Wednesday

ഉയരട്ടേ സ്‍പൈസസ് പാര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

നിർമാണം പുരോഗമിക്കുന്ന മുട്ടം സ്‌പൈസസ് പാർക്ക്‌

തൊടുപുഴ
നാടിന്റെ മുഖച്ഛായ മാറ്റുന്ന മുട്ടം തുടങ്ങനാട് സ്‍പൈസസ് പാർക്ക് നിർമാണത്തിന് പുതുവേ​ഗം പകരുകയാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ 4.5കോടി രൂപ അനുവദിച്ചതോടെ പാർക്ക് എത്രയും വേ​ഗം തുറന്നുകൊടുക്കാവുന്ന തരത്തിൽ നിർമാണം പൂർത്തിയാക്കാം. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകരമാകും. മാർച്ചിൽ 15 ഏക്കറിലെ ആദ്യഘട്ടം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചുറ്റുമതിൽ, സുരക്ഷാവേലി, ഓഫീസ് കെട്ടിടം, റോഡ് എന്നിവയുടെ ജോലികൾ നടക്കുകയാണ്. ട്രാൻസ്‍ഫോർമർ എത്തിച്ചു. പോസ്റ്റുകളും സ്ഥാപിച്ചു. വൈദ്യുതി ലൈനുകൾ വലിക്കുന്നത് പുരോ​ഗമിക്കുന്നു. വാട്ടർ ടാങ്കിന്റെ ജോലികളും നടക്കുകയാണ്. സ്ഥലം ആവശ്യപ്പെട്ടുള്ള സംരംഭകരുടെ അപേക്ഷകളും സ്വീകരിച്ചു തുടങ്ങി. സ്‍പൈസസ് പാർക്ക് പൂർത്തിയാകുന്നതോടെ പ്രദേശം വികസിക്കും. ടൗൺഷിപ്പിനുള്ള സാധ്യതകളുമേറും. കിൻഫ്രയാണ് നിർമാണ ഏജൻസി. സുഗന്ധവ്യഞ്ജന അനുബന്ധ വ്യവസായികൾക്കാണ് സ്ഥലം അനുവദിക്കുക. 30 വർഷത്തേക്ക് കരാർ ചെയ്ത് നൽകുന്ന തരിശുസ്ഥലത്ത് നിർമാണവും മറ്റും നടത്തേണ്ടത് വ്യവസായികളാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top