28 March Thursday

കാർഷിക പുരോഗതിക്ക്‌ ഊന്നൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

എൽഡിഎഫ് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക ചെറുതോണിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ കെ ശിവരാമന്‌ നൽകി പ്രകാശനം ചെയ്യുന്നു

ചെറുതോണി
നൂതന വികസന മുന്നേറ്റങ്ങൾക്കും കാർഷിക പുരോഗതിക്കും ഊന്നൽ നൽകി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടുക്കി ജില്ലാ പഞ്ചായത്ത്  പ്രകടന പത്രിക പുറത്തിറക്കി. വികസനത്തിന് ഒരുവോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന സംസ്ഥാന എൽഡിഎഫിന്റെ പ്രകടന പത്രികയുടെ തുടർച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക തയ്യാറാക്കിയത്. ജില്ലയിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് രൂപം നൽകും.  യുവജനങ്ങൾക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുമുളള പ്രത്യേകപദ്ധതികൾ പ്രകടന പ്രത്രികയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യരംഗം ഹയർ സെക്കൻഡറി സ്കൂളുകൾ , തോട്ടം മേഖലയുടെ സമുദ്ധാരണം , എന്നിവക്കെല്ലാം ഊന്നൽ നൽകിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുളളത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ജില്ലാ ആസ്ഥാനത്തുളള 600 ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ സ്ഥാപനങ്ങളും വികസന പദ്ധതികളും ആരംഭിക്കാനും പദ്ധതിയുണ്ട്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ , എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമന്‌ കൈമാറി പ്രകടനപത്രിക പ്രകാശിപ്പിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്  ജോസ് പാലത്തിനാൽ, എൻസിപി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, എൽഡിഎഫ് നേതാക്കളായ ജോണി ചെരുവുപറമ്പിൽ, മാത്യു വർഗീസ്,സോമൻ എസ് നായർ , സി എ ഏലിയാസ്, ജോസ് കുഴികണ്ടം, എം ജെ മാത്യു, സി യു ജോയി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top